IPL2020: ഇവരെ തുടക്കം മുതല്‍ കാണില്ല... വൈകും, ലേറ്റായെത്തുന്ന മിന്നും താരങ്ങള്‍
മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണ്‍ മാര്‍ച്ച് 29ന് ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ ത്രില്ലിലാണ്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സിഎസ്‌കെയെ വീഴ്ത്തി മുംബൈ നാലാം കിരീടം പിടിച്ചെടുത്തത്.
എട്ടു ഫ്രാഞ്ചൈസിലാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുക. ഏഴു വീതം ഹോം, എവേ രീതികളിലായി ഒരു ടീമിനു 14 മല്‍സരങ്ങളുണ്ടാവും. പരിക്കും അന്താരാഷ്ട്ര മല്‍സരങ്ങളും കാരണം ഐപിഎല്ലിന്റെ തുടക്കത്തില്‍ ചില മിന്നും താരങ്ങളെ അവരുടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പം കാണാനാവില്ല. ആരൊക്കെയാണ് ഈ കളിക്കാരെന്നു നോക്കാം.

ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍ റോയല്‍സ്)
രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് കുന്തമുനയും ഇംഗ്ലണ്ടിന്റെ യുവതാരവുമായ ജോഫ്ര ആര്‍ച്ചറിനെ സീസണിന്റെ തുടക്കത്തിലുള്ള മല്‍സരങ്ങളിലൊന്നും ടീമിനൊപ്പം കാണില്ല. ചിലപ്പോള്‍ ഐപിഎല്‍ മുഴുവനും താരത്തിനു നഷ്ടമായേക്കും. പരിക്കാണ് ആര്‍ച്ചര്‍ക്കു വില്ലനായിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ടിന്റെ കഴിഞ്ഞ മൂന്നു ടെസ്റ്റുകള്‍ താരത്തിനു നഷ്ടമായിരുന്നു. മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും ആര്‍ച്ചര്‍ കളിക്കില്ല.

ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് (രാജസ്ഥാന്‍)
രാജസ്ഥാന്റെ മറ്റു രണ്ടു സൂപ്പര്‍ താരങ്ങളായ ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരെയും തുടക്കത്തിലെ മല്‍സരങ്ങളിലും ടീം പ്ലേഓഫിലെത്തിയാല്‍ അതിലും കളിക്കില്ല. ശ്രീലങ്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പരയെ തുടര്‍ന്നാണ് സീസണിലെ ആദ്യ മല്‍സരങ്ങളില്‍ നിന്നും ഇരുവരും വിട്ടുനില്‍ക്കുന്നത്. മാര്‍ച്ച് 31നാണ് ഇംഗ്ലണ്ട്- ലങ്ക ടെസ്റ്റ് പരമ്പര അവസാനിക്കുന്നത്. ജൂണ്‍ നാലിന് വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇംഗ്ലണ്ടിനു ടെസ്റ്റ് പരമ്പരയുള്ളതിനാല്‍ ഐപിഎല്‍ അവസാനിക്കും മുമ്പ് ഇരുവരും മടങ്ങുകയും ചെയ്യും.

ഗ്ലെന്‍ മാക്‌സ്വെല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)
ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ വന്‍ തുകയ്ക്കു സ്വന്തമാക്കിയ കിങ്‌സ് ഇലവന്‍ പഞ്ചാബിനും അല്‍പ്പം കാത്തിരിക്കേണ്ടി വരും. ചുരുങ്ങിയത് ഒന്നോ, രണ്ടോ ആഴ്ചകള്‍ കഴിഞ്ഞു മാത്രമേ താരം പഞ്ചാബ് ടീമിനൊപ്പം ചേരുകയുള്ളൂ.
ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ലീഗിന്റെ അവസാന ഘട്ടത്തിലേറ്റ പരിക്കാണ് മാക്‌സ്വെല്ലിനു തിരിച്ചടിയായിരിക്കുന്നത്. ഇടതു കൈമുട്ടിനു ശസ്ത്രിയക്കു വിധേയനായ താത്തിന് ആറു മുതല്‍ എട്ടാഴ്ച വരെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സാം കറെന്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്)
ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറെന്റെ സേവനം സീസണിന്റെ തുടക്കം മുതല്‍ ലഭിക്കില്ല. കഴിഞ്ഞ ലേലത്തില്‍ 5.5 കോടി രൂപയ്ക്കാണ് താരത്തെ സിഎസ്‌കെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ഇംഗ്ലണ്ട്- ശ്രീലങ്ക ടെസ്റ്റ് പരമ്പര മാര്‍ച്ച് 19 മുതല്‍ 31 വരെ നടക്കാനിരിക്കുന്നതിനാലാണ് കറെനെ സിഎസ്‌കെയ്ക്കു ആദ്യ മല്‍സരങ്ങള്‍ നഷ്ടമാവുന്നത്.

സ്റ്റീവ് സ്മിത്ത് (രാജസ്ഥാന്‍ റോയല്‍സ്)
ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരവും മുന്‍ നായകനുമായ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സിനൊപ്പം സീസണിന്റെ തുടക്കത്തില്‍ കാണില്ല. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പരമ്പരയാണ് ഇതിനു കാരണം.
മാര്‍ച്ച് 20 മുതലാണ് ഓസീസ്- കിവീസ് ഏകദിന പരമ്പര ആരംഭിക്കുന്നത്. മാര്‍ച്ച് 29നാണ് മുന്നു മല്‍സരങ്ങളുടെ പരമ്പര അവസാനിക്കുന്നത്. ഇതോടെ രാജസ്ഥാന്റെ ആദ്യ കളിയില്‍ സ്മിത്ത് കളിക്കില്ലെന്ന് ഉറപ്പാണ്.
സ്മിത്തിനെക്കൂടാതെ നാട്ടുകാരനായ ആരോണ്‍ ഫിഞ്ച് (ആര്‍സിബി), പാറ്റ് കമ്മിന്‍സ് (കെകെആര്‍), കെയ്ന്‍ വില്ല്യംസണ്‍, ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) എന്നിവരും ആദ്യ മല്‍സരങ്ങളില്‍ പുറത്തിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications