For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യ ഭയപ്പെട്ടത് സംഭവിച്ചു! മിച്ചെല്‍ സ്റ്റാര്‍ക്ക് ഓസീസ് ടീമില്‍ തിരിച്ചെത്തുന്നു

ടി20 പരമ്പരയില്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു പേസര്‍ കളിച്ചിരുന്നില്ല

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇന്ത്യ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് ഓസീസ് ടെസ്റ്റ് ടീമില്‍ തിരികെയെത്തിയിരിക്കുകയാണ്. 17ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനു മുന്നോടിയായി തിങ്കളാഴ്ച സ്റ്റാര്‍ക്ക് ടീമിനൊപ്പം ചേരും.

1

നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ രണ്ടു മല്‍സരങ്ങളില്‍ സ്റ്റാര്‍ക്ക് ഓസീസിനായി കളിച്ചിരുന്നില്ല. ആദ്യ ടി20ക്കു ശേഷം വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ച് അദ്ദേഹം ടീമില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതോടെ സ്റ്റാര്‍ക്ക് എപ്പോള്‍ ടീമില്‍ തിരികെയെത്തും എന്നത് സംബന്ധിച്ചും അവ്യക്തതയുണ്ടായിരുന്നു. ഒന്നാം ടെസ്റ്റില്‍ സ്റ്റാര്‍ക്ക് ഉണ്ടായേക്കില്ലെന്നു ഇന്ത്യ പ്രതീക്ഷിച്ചിരിക്കെയാണ് താരം മടങ്ങിവരുന്നതായി അറിയിച്ചിരിക്കുന്നത്. കുടുംബത്തിന്റെ അസുഖത്തെ തുടര്‍ന്നായിരുന്നു സ്റ്റാര്‍ക്ക് നേരത്തേ അവധി ചോദിച്ചത്. ടീം മാനേജ്‌മെന്റ് ഇതിനു സമ്മതം മൂളുകയും ചെയ്യുകയായിരുന്നു. താരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും കോച്ച് ജസ്റ്റിന്‍ ലാങര്‍ വ്യക്തമാക്കിയിരുന്നു.

ടീമിന്റെ ബയോ ബബ്‌ളിനൊപ്പം തിങ്കളാഴ്ച താന്‍ ചേരുമെന്നാണ് സ്റ്റാര്‍ക്ക് അറിയിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യ എ ടീമിനെതിരേ ഓസീസ് എ ടീം ത്രിദിന പരിശീലന മല്‍സരം കളിക്കുകയാണ്. മല്‍സരം ഇന്നു അവസാനിക്കും. തിങ്കളാഴ്ച എ ടീമിലെ ഓസീസ് താരങ്ങള്‍ സിഡ്‌നിയില്‍ നിന്നും അഡ്‌ലെയ്ഡിലേക്കു തിരിക്കും. അവര്‍ക്കൊപ്പമായിരിക്കും താന്‍ വരികയെന്ന് സ്റ്റാര്‍ക്ക് ടീം മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുന്നത്.

സ്റ്റാര്‍ക്കിന്റെ മടങ്ങിവരവ് ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബൗളിങിന് മൂര്‍ച്ച കൂട്ടും. സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും നയിക്കുന്ന ഓസീസ് പേസാക്രണത്തെയാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടത്. പരിക്കു കാരണം ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഒന്നാം ടെസ്റ്റില്‍ കളിക്കുന്നില്ല. ഇന്ത്യ എയ്‌ക്കെതിരേയുള്ള പരിശീലന മല്‍സരത്തിനിടെ പരിക്കേറ്റ യുവ ബാറ്റ്‌സ്മാന്‍ വില്‍ പ്യുകോസ്‌കിയും കണ്‍കഷന്‍ കാരണം ആദ്യ ടെസ്റ്റില്‍ നിന്നു പിന്മാറിയിരിക്കുകയാണ്. പകരം മാര്‍ക്കസ് ഹാരിസിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസീസിനു വേണ്ടി ഒമ്പത് ടെസ്റ്റുകളില്‍ ഹാരിസ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ആഷസ് ട്രോഫി ഓസീസ് നിലനിര്‍ത്തിയപ്പോള്‍ ടീമില്‍ അദ്ദേഹവുമുണ്ടായിരുന്നു. ഈ സീസണിലെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിക്ടോറിയ ടീമിനു വേണ്ടി രണ്ടു മല്‍സരങ്ങളില്‍ നിന്നും 118.33 ശരാശരിയില്‍ 355 റണ്‍സ് ഹാരിസ് നേടിയിരുന്നു. സൗത്ത് ഓസ്‌ട്രേലിയക്കെതിരായ 239 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സും ഇതില്‍പ്പെടുന്നു.

Story first published: Sunday, December 13, 2020, 11:19 [IST]
Other articles published on Dec 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+