വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് തിരിച്ചെത്തുന്നു, തുടക്കമിട്ട് ബ്രോഡും വോക്‌സും... പരിശീലനം പുനരാരംഭിച്ച ആദ്യ താരങ്ങള്‍

വ്യത്യസ്ത ഗ്രൗണ്ടുകളിലാണ് ഇരുവരും പരിശീലനത്തിലേര്‍പ്പെട്ടത്

ലണ്ടന്‍: കൊവിഡ്-19നു ശേഷം ക്രിക്കറ്റിന്റെ മടങ്ങിവരവിന്റെ സൂചനകള്‍ നല്‍കി ഇംഗ്ലണ്ട് പരിശീലനം പുനരാരംഭിച്ചു. ഇംഗ്ലണ്ടിന്റെ പ്രമുഖ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്‌സുമാണ് ആദ്യം പരിശീലനത്തിലിറങ്ങിയത്. ലോക ക്രിക്കറ്റില്‍ തന്നെ കൊറോണക്കാലത്തിനു ശേഷം ആദ്യമായി പരിശീലനത്തിലേര്‍പ്പെട്ട ക്രിക്കറ്റ് താരങ്ങളായി ഇരുവരും മാറുകയും ചെയ്തു. വ്യക്തിഗത പരിശീലമാണ് ഇരുവരും വ്യത്യസ്തയിടങ്ങളിലായി നടത്തിയത്. ട്രെന്റ് ബ്രിഡ്ജ്, എഡ്ബാസ്റ്റണ്‍ എന്നീവിടങ്ങളിലായിരുന്നു ബ്രോഡും വോക്‌സും പരിശീലനത്തിലേര്‍പ്പെട്ടത്.

broad

ഏഴു വ്യത്യസ്ത ഗ്രൗണ്ടുകളിലായി വ്യക്തിഗത പരിശീലനം നടത്താന്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് തിരഞ്ഞെടുത്ത 18 പേസര്‍മാരുടെ ലിസ്റ്റില്‍ ബ്രോഡുമുണ്ടായിരുന്നു. എഡ്ബാസ്റ്റണില്‍ പരിശീലനം നടത്താന്‍ താനും പോയിരുന്നതായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് വെളിപ്പെടുത്തി. പരിശീലനത്തിലേര്‍പ്പെടും മുമ്പ് വീട്ടില്‍ വച്ച് ശരീരത്തിന്റെ താപനില പരിശോധിക്കുന്നതിന്റെയും തുടര്‍ന്നുള്ള റിസല്‍റ്റിന്റെയും ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ബ്രോഡ് പങ്കു വച്ചിരുന്നു. ശേഷം പരിശീലനത്തിനുള്ള തന്റെ കിറ്റുകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം സ്‌റ്റേഡിയത്തിലേക്കു തിരിക്കുകയും തുടര്‍ന്നു ഇവിടെ തനിച്ച് പരിശീലനം നടത്തുകയും ചെയ്യുകയായിരുന്നു.

വിക്കറ്റ് കീപ്പറോ ബാറ്റ്‌സ്മാനോ ഇല്ലാതെയാണ് ബ്രോഡ് ബൗളിങ് പലിശീലിച്ചത്. ഒരു ഫിസിയോ തെറാപ്പിസ്റ്റ് താരത്തിനൊപ്പം അവിടെയുണ്ടായിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പരിശീലനത്തില്‍ ബ്രോഡിനെ സഹായിക്കുന്നതിനു വേണ്ടിയാണിത്. ഇതു യാഥാര്‍ഥ്യമാക്കാന്‍ അണിയറയ്ക്കു പിറകില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടിവന്നു. എല്ലാവര്‍ക്കും നന്ദി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്, ട്രെന്റ് ബ്രിഡ്ജ് തുടങ്ങി പിന്നിലുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. വീണ്ടും ഇവിടെയെത്താനായതിലും ബൗള്‍ ചെയ്യാന്‍ സാധിച്ചതിലും ഏറെ സന്തോഷമുണ്ടെന്നും ബ്രോഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഗാംഗുലി വെറും ബിസിസിഐയുടെ ദാദയാവരുത്, ഐസിസിയെ ഭരിക്കണം... പിന്തുണച്ച് ഗ്രേയം സ്മിത്ത്ഗാംഗുലി വെറും ബിസിസിഐയുടെ ദാദയാവരുത്, ഐസിസിയെ ഭരിക്കണം... പിന്തുണച്ച് ഗ്രേയം സ്മിത്ത്

ധോണിയെ എഴുതിത്തള്ളാന്‍ വരട്ടെ! തിരിച്ചുവരവിന് ഇനിയും സാധ്യത- കാരണം ചൂണ്ടിക്കാട്ടി കൈഫ്ധോണിയെ എഴുതിത്തള്ളാന്‍ വരട്ടെ! തിരിച്ചുവരവിന് ഇനിയും സാധ്യത- കാരണം ചൂണ്ടിക്കാട്ടി കൈഫ്

പരിശീലനത്തിനു ശേഷം വിശ്രമിക്കുന്നതിനു താരങ്ങള്‍ക്കു പ്രത്യേക മുറികള്‍ തന്നെ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. കൊറോണവൈറസ് മഹാമാരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നു മാര്‍ച്ച് പകുതിയോടെ ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് പൂര്‍ണമായും നിര്‍ത്തി വ്ച്ചിരുന്നു. ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ ക്രിക്കറ്റിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് ഇംഗ്ലണ്ട്.

Story first published: Friday, May 22, 2020, 11:08 [IST]
Other articles published on May 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X