കോലിയുടെ വിജയരഹസ്യമെന്ത്? നേരിട്ടു ചോദിച്ചു, മറുപടി വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയുടെ വിജയരഹസ്യം എന്തെന്ന് അറിയാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാവും. എതിര്‍ ടീമിലെ താരങ്ങള്‍ക്കു മാത്രമല്ല സ്വന്തം ടീമിലെ കളിക്കാര്‍ക്കും അത് അറിയണമെന്ന ആഗ്രഹമുണ്ടാവും. ഒടുവില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇതേക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കുകയും ചെയ്തു. കോലിയില്‍ നിന്നു ലഭിച്ച മറുപടിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഹാര്‍ദിക്.
നിലവില്‍ ഐസിസിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാംസ്ഥാനത്താണ് കോലി. ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനു തൊട്ടു പിറകില്‍ രണ്ടാം റാങ്കിലും അദ്ദേഹമുണ്ട്. മൂന്നു ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് കോലി ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ഒന്നാമതെത്താനുള്ള അടങ്ങാത്ത ആഗ്രഹം
രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് കോലിയുമായി സംസാരിച്ചിരുന്നതായും അപ്പോഴാണ് ഈ വിജയത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചതെന്നും ഹാര്‍ദിക് വ്യക്തമാക്കി. നിന്റെ ചിന്താഗതിയും പ്രകടനവുമെല്ലാം നല്ലതാണ്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനും ഏറ്റവും കേമനാവാവും ഒരു കാര്യം എല്ലായ്‌പ്പോഴും മനസ്സില്‍ വയ്ക്കണം. നമ്പര്‍ വണ്‍ താരമാവാനുള്ള അതിയായ ആഗ്രഹം എല്ലായ്‌പ്പോഴുമുണ്ടാവണം. അത് മറ്റൊരാളെ താഴേക്ക് വലിച്ച് വീഴ്ത്തിയിട്ടാവരുത്. സ്വന്തം കഠിനാധ്വാനത്തിലൂടെയും മെറിറ്റിലൂടെയുമാണ് ഇത് നേടിയെടുക്കേണ്ടത്. നമ്പര്‍ വണ്ണാവുകയെന്നതായിരിക്കണം നിന്റെ ലക്ഷ്യമെന്നും കോലി പറഞ്ഞതായി ഹാര്‍ദിക് വെളിപ്പെടുത്തി.

ഇപ്പോള്‍ മനസ്സിലായി
കോലിക്കു എന്തുകൊണ്ടാണ് ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നതെന്നും നമ്പര്‍ വണ്‍ ആയി മാറാന്‍ കാരണമെന്താണെന്നും ഇപ്പോള്‍ തനിക്കു മനസ്സിലായി. രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവരും രണ്ടാംസ്ഥാനത്താവാന്‍ ഇഷ്ടപ്പെടുന്നവരല്ല.
എന്നാല്‍ ഇനി ഒന്നാംസ്ഥാനം ലഭിച്ചില്ലെങ്കിലും രണ്ടാംസ്ഥാനത്ത് തുടരേണ്ടി വന്നാല്‍ അവര്‍ അത് അത്ര കാര്യമായി എടുക്കാറില്ലെന്നും ഹാര്‍ദിക് പറയുന്നു.
കഠിനാധ്വാനത്തിലൂടെ എല്ലായ്‌പ്പോഴും സ്വന്തം പ്രകടനം മെച്ചപ്പെടുത്താനാണ് ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വയം മല്‍സരിക്കണം
മഹാന്‍മാരായ താരങ്ങളെല്ലാം എല്ലായ്‌പ്പോഴും ഒന്നാമതെത്താന്‍ ആഗ്രഹിക്കുകയും അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നവരായിരിക്കുമെന്ന് ഹാര്‍ദിക് അഭിപ്രായപ്പെട്ടു. ഒന്നംസ്ഥാനം ലഭിക്കുന്നതു വരെ അവര്‍ ഇതിനു വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കും. കഠിനാധ്വാനത്തിലൂടെ മാത്രമേ ഒരു താരത്തിന് ഉയരങ്ങള്‍ കീഴടങ്ങാന്‍ സാധിക്കൂ.
ബാറ്റിങ്, ബൗളിങ് ഏതുമാവട്ടെ ഒന്നാമതത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. നിങ്ങള്‍ പരിശീലനം നടത്തുകയാണെങ്കില്‍ ആത്മാര്‍ഥമായി തന്നെ അത് ചെയ്യണം. ജീവിതത്തില്‍ സ്വയം തന്നോട് തന്നെയാണ് ഒരാള്‍ എല്ലായ്‌പ്പോഴും മല്‍സരിക്കേണ്ടതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications