IPL: രോഹിത്തിനൊപ്പം 3 കിരീടം, എന്നിട്ടും ക്യാപ്റ്റന്‍സി ധോണിക്ക്! ഹാര്‍ദിക്കിന്റെ ഓള്‍ടൈം ഇലവന്‍
മുംബൈ: ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ച മിന്നും താരങ്ങളിലൊരാളാണ് ബറോഡയില്‍ നിന്നുള്ള സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ക് പാണ്ഡ്യ. നിലവില്‍ ഇന്ത്യന്‍ ടീമിലെ ഒഴിച്ചുകൂടാനാവാത്ത താരമായി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ട് കൂടിയായ ഹാര്‍ദിക് മാറിക്കഴിഞ്ഞു.
2015ല്‍ മുംബൈയ്‌ക്കൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരം ഇപ്പോഴും രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ നിര്‍ണായക താരമാണ്. മുംബൈയ്ക്കായി നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങളാണ് ഹാര്‍ദിക്കിന് ദേശീയ ടീമിലേക്കു വഴി തുറന്നത്. ഐപിഎല്ലിലെ തന്റെ ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് 26 കാരനായ താരം.

രോഹിത് ശര്‍മയോടൊപ്പം മൂന്നു തവണ ഐപിഎല്‍ കിരീട വിജയത്തില്‍ പങ്കാളിയായിട്ടുള്ള താരം കൂടിയാണ് ഹാര്‍ദിക്. 2015ലെ അരങ്ങേറ്റ സീസണില്‍ തന്നെ അദ്ദേഹത്തിന് കിരീടമുയര്‍ത്താന്‍ ഭാഗ്യം ലഭിച്ചിരുന്നു. എന്നാല്‍ തന്റെ ഓള്‍ടൈം ഇലവന്റെ ക്യാപ്റ്റനായി ഹാര്‍ദിക് തിരഞ്ഞെടുത്തത് രോഹിത്തിനെയല്ല മറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയെയാണ്. ഇലന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്.
നിലവില്‍ കൂടുതല്‍ തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ് (നാലു തവണ). ധോണി മൂന്നു കിരീടങ്ങളാണ് സിഎസ്‌കെയോടൊപ്പം നേടിയത്.

നാലു വിദേശ താരങ്ങളെന്ന ഐപിഎല്‍ നിയമം പാലിക്കാതെയാണ് ഹാര്‍ദിക് ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ചത്. അഞ്ചു വിദേശ താരങ്ങള്‍ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും ധോണിയെക്കൂടാതെ മുംബൈ നായകന്‍ രോഹിത്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം സ്വന്തം പേരും ഹാര്‍ദിക് ഓള്‍ടൈം ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രോഹിത്തും വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസവും കിങ്‌സ് ഇലവന്‍ പഞ്ചാബ് താരവുമായ ക്രിസ് ഗെയ്‌ലും ചേര്‍ന്നാണ് ഓള്‍ ടൈം ഇലവനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.
കോലി മൂന്നാം നമ്പറിലും ആര്‍സിബിയിലെ ടീമംഗവും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരവുമായ എബി ഡിവില്ലിയേഴ്‌സ് നാലാം നമ്പറിലും കളിക്കും.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന, ധോണി, ഹാര്‍ദിക് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുക.

രണ്ടു വീതം പേസര്‍മാരും സ്പിന്നര്‍മാരുമുള്‍പ്പെടുന്നതാണ് ഹാര്‍ദിക്കിന്റെ ഓള്‍ ടൈം ഇലവന്റെ ബൗളിങ് കോമ്പിനേഷന്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കളിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരെയ്‌നും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാനിസ്താന്‍ സെന്‍സേഷന്‍ റാഷിദ് ഖാനും ചേര്‍ന്നായിരിക്കും സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക.
മുംബൈയുടെ ഇന്ത്യന്‍ സ്റ്റാര്‍ ബുംറയും മുംബൈയുടെ തന്നെ ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിങ്കയും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കും.

ഹാര്‍ദിക്കിന്റെ ഓള്‍ടൈം ഇലവന്‍
ക്രിസ് ഗെയ്ല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്, വെസ്റ്റ് ഇന്‍ഡീസ്), രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്, ഇന്ത്യ), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഇന്ത്യ), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ദക്ഷിണാഫ്രിക്ക), സുരേഷ് റെയ്‌ന (ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഇന്ത്യ), എംഎസ് ധോണി (ക്യാപ്റ്റന്‍, ചെന്നൈ സൂപ്പര്‍കിങ്‌സ്, ഇന്ത്യ), ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്, ഇന്ത്യ), സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, വെസ്റ്റ് ഇന്‍ഡീസ്), റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, അഫ്ഗാനിസ്താന്‍), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്, ഇന്ത്യ), ലസിത് മലിങ്ക (മുംബൈ ഇന്ത്യന്‍സ്, ഇന്ത്യ).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications