വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത് താന്‍ പൊള്ളാര്‍ഡ് സ്റ്റൈല്‍, കന്നി സെഞ്ച്വറിയുമായി കത്തിക്കയറി; തുടര്‍ തോല്‍വിക്കും ബ്രേക്ക്

ഗ്രോസ് ഐസ്‌ലറ്റ്; സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡ് വെടിക്കെട്ടുമായി കത്തിക്കയറിയപ്പോള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സെന്റ് ലൂസിയ സ്റ്റാര്‍സിന് വിജയം. കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് പൊള്ളാര്‍ഡ് തകര്‍പ്പന്‍ സെഞ്ച്വറിയുമായി സെന്റ് ലൂസിയയുടെ ഹീറോയായത്.

പൊള്ളാര്‍ഡിന് തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ ബാര്‍ബഡോസ് ട്രിഡെന്‍സിനെയാണ് സെന്റ് ലൂസിയ പരാജയപ്പെടുത്തിയത്. 38 റണ്‍സിനായിരുന്നു പൊള്ളാര്‍ഡ് നയിക്കുന്ന സെന്റ് ലൂസിയയുടെ വിജയം.

<strong>ഏഷ്യന്‍ ഗെയിംസ്; ഉദ്ഘാടനത്തിന് മുന്നേ ഇന്ത്യന്‍ ടീം പുറത്ത്</strong>ഏഷ്യന്‍ ഗെയിംസ്; ഉദ്ഘാടനത്തിന് മുന്നേ ഇന്ത്യന്‍ ടീം പുറത്ത്

തുടര്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ട് സെന്റ് ലൂസിയ

തുടര്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ട് സെന്റ് ലൂസിയ

തുടര്‍ച്ചയായ 15 മല്‍സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയതിനു ശേഷമാണ് സെന്റ് ലൂസിയ സ്റ്റാര്‍സ് വിജയക്കൊടി നാട്ടുന്നത്. കരിബീയന്‍ പ്രീമിയര്‍ ലീഗ് ടീമായ സെന്റ് ലൂസിയ അവസാനമായി വിജയിച്ചത് 2016 ജൂലൈ 31നായിരുന്നു. ഈ നാണക്കേടിനാണ് പൊള്ളാര്‍ഡിലൂടെ സെന്റ് ലൂസിയ ബ്രേക്കിട്ടത്.

റെക്കോഡ് ടീം ടോട്ടല്‍, കന്നി സെഞ്ച്വറിയുമായി പൊള്ളാര്‍ഡ്

റെക്കോഡ് ടീം ടോട്ടല്‍, കന്നി സെഞ്ച്വറിയുമായി പൊള്ളാര്‍ഡ്

ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ ക്യാപ്റ്റന്‍ പൊള്ളാര്‍ഡിന്റെ (104) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 226 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. കരിബീയന്‍ പ്രീമിയര്‍ ലീഗിലെ റെക്കോഡ് ടീം ടോട്ടല്‍ കൂടിയായിരുന്നു ഇത്.

54 പന്തില്‍ എട്ട് സിക്‌സറും ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് പൊള്ളാര്‍ഡിന്റെ ഉജ്ജ്വല ഇന്നിങ്‌സ്. ട്വന്റി-ട്വന്റിയില്‍ പൊള്ളാര്‍ഡിന്റെ കന്നി സെഞ്ച്വറി നേട്ടം കൂടിയാണിത്. വിക്കറ്റ്കീപ്പര്‍ ആന്ദ്രെ ഫ്‌ളെച്ചര്‍ 80 റണ്‍സുമായി മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചു. 52 പന്തില്‍ ആറ് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ഫ്‌ളെച്ചറിന്റെ ഇന്നിങ്‌സ്. ബാര്‍ബഡോസിനു വേണ്ടി വഹാബ് റിയാസ് മൂന്നും റയ്മണ്‍ റെയ്‌ഫെര്‍ രണ്ടും ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.

ബാര്‍ബഡോസ് പോരാട്ടം 188 റണ്‍സിലൊതുങ്ങി

ബാര്‍ബഡോസ് പോരാട്ടം 188 റണ്‍സിലൊതുങ്ങി

227 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ബാര്‍ബഡോസിന്റെ പോരാട്ടം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 188 റണ്‍സിലൊതുങ്ങുകയായിരുന്നു. 45 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 58 റണ്‍സെടുത്ത ഡ്വയ്ന്‍ സ്മിത്താണ് ബാര്‍ബഡോസിന്റെ ടോപ്‌സ്‌കോറര്‍.

സെന്റ് ലൂസിയക്കു വേണ്ടി ഒബെഡ് മക്കോയ് മൂന്നും ഖ്വയ്‌സ് അഹ്മദ് രണ്ടും മിച്ചെല്‍ മക്ലേഗന്‍ ഒരു വിക്കറ്റും വീഴ്ത്തി. പൊള്ളാര്‍ഡാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Saturday, August 18, 2018, 11:40 [IST]
Other articles published on Aug 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X