Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിപിഎല്‍2020: രണ്ടും കല്‍പ്പിച്ച് സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ്

കിങ്‌സ്ടൗണ്‍: കരിബിയന്‍ പ്രീമിയര്‍ ലീഗ് 2020ലെ കരുത്തന്‍മാരുടെ നിരയാണ് സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ്. ഒത്തിണക്കമുള്ള ടീമെന്ന് വിശേഷിപ്പിക്കാവുന്ന സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് ഇത്തവണത്തെ താരലേലത്തില്‍ മികച്ച നേട്ടമുണ്ടാക്കി. 2015ല്‍ ആന്റിഗ്വെ ഹവാക്‌സ്ബില്‍സിന് പകരക്കാരായെത്തിയ സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് ആദ്യ രണ്ട് സീസണിലും നിരാശപ്പെടുത്തിയെങ്കിലും പിന്നീടുള്ള മൂന്ന് സീസണിലും തിളങ്ങി. 2017ല്‍ റണ്ണേഴ്‌സപ്പായ അവര്‍ പിന്നീടുള്ള രണ്ട് സീസണിലും പ്ലേ ഓഫിലും ഇടം പിടിച്ചു. അവസാന സീസണില്‍ മൂന്നാം സ്ഥാനത്തെത്താനും സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിനായി. 10 മത്സരങ്ങളില്‍ അഞ്ച് വീതം ജയവം തോല്‍വിയുമായിരുന്നു അവസാന സീസണിലെ ടീമിന്റെ സമ്പാദ്യം. ഇത്തവണ പോരായ്മകള്‍ പരിഹരിച്ച് മികച്ച ടീമുമായാണ് സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിന്റെ വരവ്.


ബാറ്റിങ് നിര ശക്തം

ബാറ്റിങ് നിര ശക്തം

കരുത്തുറ്റ ബാറ്റിങ് നിരയാണ് സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിനൊപ്പമുള്ളത്. ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരവും ടി20 സ്‌പെഷ്യലിസ്റ്റുമായ ക്രിസ് ലിന്‍ ഇത്തവണ ടീമിലുണ്ട്. വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം എവിന്‍ ലെവിസ്,ജോഷ്വാ ഡ സില്‍വ,ബെന്‍ ഡങ്ക്,ദിനേഷ് രാംദിന്‍,ഫാബിയന്‍ അലന്‍ എന്നിവരാണ് ബാറ്റിങ് നിരയെ ശക്തിപ്പെടുത്തുന്നത്. എല്ലാവര്‍ക്കും ടി20 ഫോര്‍മാറ്റില്‍ തരക്കേടില്ലാത്ത പ്രകടനം അവകാശപ്പെടാന്‍ സാധിക്കും. ഏത് വലിയ സ്‌കോറിനെയും മറികടക്കാന്‍ കെല്‍പ്പുള്ള നിര തന്നെയാണ് സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിനൊപ്പമുള്ളത്.

ബൗളിങ് നിര വിറപ്പിക്കും

ബൗളിങ് നിര വിറപ്പിക്കും

എതിരാളികളെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള പേസ് ബൗളിങ് നിര സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിനൊപ്പമുണ്ട്. പാക് പേസറും ടി20യില്‍ മികച്ച റെക്കോഡുമുള്ള സൊഹൈല്‍ തന്‍വീറാകും ടീമിന്റെ മുഖ്യ പേസര്‍. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡോണ്‍ കോട്രല്‍ ടീമിന് ശക്തിപകരുന്ന മറ്റൊരു പേസറാണ്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഐപിഎല്ലില്‍ ആറ് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് യുവ പേസര്‍ അല്‍സാരി ജോസഫും സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിനൊപ്പമുണ്ട്. സിപിഎല്‍ ടീമുകളിലെ ഏറ്റവും ശക്തമായ പേസ് നിര സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിന്റെയാണ്. സ്പിന്‍ കെണിയൊരുക്കാന്‍ കിവീസ് താരം ഇഷ് സോധിയേയും ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡെന്നിസ് ബുല്ലിയാണ് ടീമിലെ മറ്റൊരു പ്രധാന സ്പിന്നര്‍.

കിരീട സാധ്യത

കിരീട സാധ്യത

അവസാന രണ്ട് സീസണുകളിലും പ്ലേ ഓഫിലെത്തിയ സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് ഇത്തവണയും അവസാന നാലിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമാണ്. അതിനുള്ള താരനിര അവര്‍ക്കൊപ്പമുണ്ട്.

സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് ടീം

സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് ടീം

സൊഹൈല്‍ തന്‍വീര്‍, എവിന്‍ ലെവിസ്, ക്രിസ് ലിന്‍, ദിനേഷ് രാംദിന്‍, ജോണ്‍ റസ് ജഗ്ഗീസര്‍, ഷെല്‍ഡോണ്‍ കോട്രല്‍, ഡൊമിനിക് ഡ്രാക്കീസ്, റയാദ് എംറിദ്, ഇഷ് സോധി, അല്‍സാരി ജോസഫ്, ജോഷ്വാ ഡ സില്‍വ, കോളിന്‍ ആര്‍ച്ചിബലാദ്, ബെന്‍ ഡങ്ക്, നിക്കോളാസ് കെല്ലി, ജെഹ്മാര്‍ ഹാമില്‍ട്ടന്‍, ഇംറാന്‍ ഖാന്‍

Story first published: Saturday, August 8, 2020, 14:14 [IST]
Other articles published on Aug 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+