For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

3 ദിവസം, ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ലങ്കയ്ക്കു അതു മതി!! മുന്‍ ഇതിഹാസം

നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ കളിയാക്കിക്കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന അര്‍ജുന രണതുംഗ. രോഹിത് ശര്‍മ നയിക്കുന്ന ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ തന്റെ മുന്‍ ലങ്കന്‍ നിര വളരെ അനായാസം ടെസ്റ്റില്‍ തകര്‍ത്തെറിയുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്.

റെഡ് ബോള്‍ ക്രിക്കറ്റില്‍ സമീപകാലത്തു മോശം ഫോമിലൂടെയാണ് ഇന്ത്യന്‍ ടീം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമവസാനത്തോടെ ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. കൂടാതെ ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ പരാജയം രുചിച്ചു. ഇതോടെ മൂന്നാമതും ഡബ്ല്യുടിസി ഫൈനല്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹവും പൊലിഞ്ഞിരുന്നു.

ARJUNA RANATUNGA

ലങ്ക അനായാസം ജയിക്കും

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലത്തു ടീമിനെ നയിക്കാന്‍ ഭാഗ്യമുണ്ടായ ക്യാപ്റ്റന്മാരില്‍ ഒരാളാണ് അര്‍ജുന രണതുംഗ. 1996ല്‍ ആദ്യമായി ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരായി ക്രിക്കറ്റ് ലോകത്തെ ലങ്ക ഞെട്ടിച്ചതും അദ്ദേഹത്തിനു കീഴിലാണ്. നിരവധി ഇതിഹാസ താരങ്ങള്‍ അന്നു രണതുംഗയുടെ ലങ്കന്‍ ടീമിലുണ്ടായിരുന്നു.

ദി ടെലഗ്രാഫുമായി സംസാരിക്കവെയാണ് 1996ല്‍ താന്‍ നയിച്ച ശ്രീലങ്കന്‍ ടീം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ ടെസ്റ്റില്‍ തകര്‍ത്തുവിടുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ചാമിന്ദാ വാസും മുത്തയ്യ മുരളീധരനുമടക്കമുള്ളൂ ബൗളര്‍മാരുണ്ടായിരുന്ന എന്റെ 1996ലെ ശ്രീലങ്കന്‍ ടീം ഇന്ത്യയെ മൂന്നു ദിവസത്തിനകം തന്നെ ടെസ്റ്റില്‍ തുരത്തുമെന്നു രണതുംഗ പറയുന്നു.

ബാറ്റിങിലും ബൗളിങിലും എതിരാളികളുടെ പേടിസ്വപ്‌നമായി മാറിയ നിരവധി ഇതിഹാസ താരങ്ങള്‍ 1990കളിലെ ശ്രീലങ്കന്‍ ടീമിലുണ്ടായിരുന്നു. മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ്, അരവിന്ദ ഡിസില്‍വ, സനത് ജയസൂര്യ, മര്‍വന്‍ അട്ടപ്പട്ടു, റൊമേഷ് കലുവിതരണ തുടങ്ങിയ ലോകോത്തര താരങ്ങളുള്‍പ്പെട്ടതായിരുന്നു രണതുംഗയുടെ ലങ്കന്‍ ടീം.

ഇന്ത്യക്കു മോശം സമയം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് ഇപ്പോള്‍ മോശം സമയമാണെന്നു തന്നെ പറയേണ്ടി വരും. ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വന്നതിനു ശേഷമാണ് ടെസ്റ്റില്‍ ഇന്ത്യക്കു തുടരെ തിരിച്ചടികള്‍ നേരിടാന്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ നാട്ടില്‍ ടെസ്റ്റ് പരമ്പര നേട്ടവുമായാണ് ഗംഭീറിനു കീഴില്‍ ഇന്ത്യ തുടങ്ങിയതെങ്കിലും പിന്നീട് ടീം താഴേക്കു കൂപ്പുകുത്തുകയായിരുന്നു.

INDIAN TEST TEAM

ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത അധ്യായങ്ങളിലൊന്നായാണ് രേഖപ്പെടുത്തപ്പെട്ടത്. അതിനു മുമ്പ് കിവികല്‍ ഇന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ ഒന്നില്‍ കൂടുതല്‍ ടെസ്റ്റുകള്‍ ഒരു പരമ്പരയിലും ജയിച്ചിട്ടില്ല. മാത്രമല്ല അവസാനമായി ഇവിടെ ഒരു ടെസ്റ്റ് ജയിച്ചതാവട്ടെ 1988ലുമായിരുന്നു.

അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിന് ആരും തന്നെ സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. പക്ഷെ എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് മൂന്നു ടെസ്റ്റിലും ഇന്ത്യയെ നാണംകെടുത്തിയ കിവികള്‍ 3-0ന് പരമ്പര തൂത്തുവാരുകയായിരുന്നു. സ്വന്തം നാട്ടില്‍ ഒരു പരമ്പരയിലം മുഴുവന്‍ ടെസ്റ്റുകളിലും ഇന്ത്യ തോറ്റതും ചരിത്രത്തിലാദ്യമാണ്.

ഈ പരാജയം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടരെ മൂന്നാം തവണയും ഫൈനലില്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്കും മങ്ങലേല്‍പ്പിച്ചു. ഓസ്‌ട്രേലിയയുമായുള്ള അടുത്ത ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ജയിക്കാതെ ഇന്ത്യ ഫൈനല്‍ കാണില്ലെന്നും ഉറപ്പായി. ആദ്യ ടെസ്റ്റില്‍ ജയിച്ചുകൊണ്ട് ഇന്ത്യ തുടങ്ങിയെങ്കിലും ശേഷിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും തോറ്റതോടെ ഇന്ത്യക്കു ഫൈനല്‍ യോഗ്യത നഷ്ടമായി.

Story first published: Tuesday, February 11, 2025, 10:16 [IST]
Other articles published on Feb 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+