Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: അങ്കം തുടങ്ങും മുമ്പ് ശ്രീലങ്കയ്ക്ക് ആദ്യ തിരിച്ചടി... ചാണ്ഡിമല്‍ പിന്മാറി

കൊളംബോ: ഈയാഴ്ച യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കിരീടം തിരിച്ചുപിടിക്കുകയെന്ന ശ്രീലങ്കന്‍ പ്രതീക്ഷകള്‍ക്കു തിരിച്ചടി. പരിക്കുമൂലം സ്റ്റാര്‍ ബാറ്റ്‌സ്മാനും മുന്‍ നായകനമായ ദിനേഷ് ചാണ്ഡിമല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. കൈവിരലിനേറ്റ പരിക്കില്‍ നിന്നും മോചിതനാവാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് 28 കാരന്‍ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി അറിയിച്ചത്. ചാണ്ഡിമലിന്റെ പകരക്കാരനായി നിറോഷന്‍ ഡിക്ക്‌വെല്ലയെ ടീമിലുള്‍പ്പെടുത്തി. 15ന് ബംഗ്ലാദേശിനെതിരേയാണ് ഏഷ്യാ കപ്പില്‍ ലങ്കയുടെ ആദ്യ മല്‍സരം.

1

ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെയാണ് ഫീല്‍ഡിങിനിടെ ചാണ്ഡിമലിന്റെ കൈവിരലിനു പരിക്കുപറ്റിയത്. പരിശോധനയില്‍ കൈവിരലിനു ചെറിയ പൊട്ടലുള്ളതായി കണ്ടെത്തുകയും ചെയ്തു. ആറു കളികളില്‍ വിലക്ക് നേരിട്ട ചാണ്ഡിമല്‍ ഏഷ്യാകപ്പിലൂടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് പരിക്ക് വില്ലനായത്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ജൂണില്‍ നടന്ന ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചാണ്ഡിമലിനെ ആറു കളികളില്‍ നിന്നും വിലക്കിയത്. ഇതേതുടര്‍ന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളും നാല് ഏകദിന മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടമായിരുന്നു.

ഏഷ്യാ കപ്പിനുള്ള ലങ്കന്‍ ടീം
ഏഞ്ചലോ മാത്യൂസ് (ക്യാപ്റ്റന്‍), കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ഉപുല്‍ തരംഗ, ധനുഷ്‌ക ഗുണതിലക, തിസാര പെരേര, ദസുന്‍ ഷനക, ധനഞ്ജയ ഡിസില്‍വ, അകില ധനഞ്ജയ, ദില്‍റുവാന്‍ പെരേര, അമില അപോന്‍സോ, കസുന്‍ കജിത, സുരംഗ ലക്മല്‍, ദുഷ്മന്ത ചമീര, ലസിത് മലിങ്ക, നിറോഷന്‍ ഡിക്ക്‌വെല്ല.

Story first published: Tuesday, September 11, 2018, 10:41 [IST]
Other articles published on Sep 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+