ശ്രീലങ്കന്‍ യുവതാരം കുടുങ്ങി... എല്ലാ ഫോര്‍മാറ്റിലും സസ്‌പെന്‍ഷന്‍!! സ്ഥിരം വിവാദനായകന്‍
കൊളംബോ: ഇതിഹാസ താരങ്ങളുടെ വിരമിക്കലിനു ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റ് പുതിയൊരു തുടക്കത്തിന്റെ പാതയിലാണ്. ലങ്കന്‍ ക്രിക്കറ്റിന്റെ സുവര്‍ണ തലമുറയുടെ വിടവാങ്ങലിനു ശേഷം പ്രതീക്ഷ നല്‍കുന്ന ചില യുവതാരങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവരിലൊരാളാണ് മുന്‍ നിര ബാറ്റ്‌സ്മാനായ ധനുഷ്‌ക ഗുണതിലക.
ബാറ്റിങ് മിടുക്ക് കൊണ്ട് മാത്രമല്ല കളിക്കളത്തിനു പുറത്തെ മോശം പെരുമാറ്റം കൊണ്ടും നിരവധി തവണ വിവാദങ്ങളില്‍ കുടുങ്ങിയ ഗുണതിലകയെ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റേതാണ് നടപടി.

അന്വേഷണം നടക്കുന്നു
അന്വേഷണ വിധേയമായാണ് ഗുണതിലകയെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം സസ്‌പെന്‍ഷന്‍ നിലവില്‍ വരുമെന്നും ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. പരമ്പരയില്‍ മികച്ച പ്രകടനമാണ് ഗുണതിലക കാഴ്ചവച്ചത്.

നേരത്തേയും വിലക്ക് നേരിട്ടു
അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് ഗുണതിലകയെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം. ഇതാദ്യമായല്ല താരത്തിനെതിരേ ശിക്ഷാ നടപടിയുണ്ടാവുന്നത്. നേരത്തേ ലങ്കന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ പരിശീലനത്തില്‍ പങ്കെടുക്കാതെ രാത്രിയില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് താരത്തെ മൂന്നു മല്‍സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു.

ചാണ്ഡിമലും പുറത്ത്
ലങ്കന്‍ ക്രിക്കറ്റില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന മൂന്നാമനാണ് ഗുണതിലക. ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമലിനയും കോച്ചിനെയും നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടെസ്റ്റില്‍ പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഗ്രൗണ്ടിലിറങ്ങാന്‍ വിസമ്മതിച്ചുവെന്ന കുറ്റത്തെ തുടര്‍ന്നായിരുന്നു ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications