Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈയ്ക്കു വേണ്ടി എറിഞ്ഞിടാന്‍ മലിങ്കയെത്തുന്നത് വൈകും, ഉദാനയ്ക്കും തുടക്കം നഷ്ടമാവും

കൊളംബോ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു സ്റ്റാര്‍ പേസര്‍ ലസിത് മലിങ്കയുടെ സേവനം ലഭിക്കില്ല. മലിങ്കയെക്കൂടാതെ നാട്ടുകാരായ മറ്റൊരു പേസര്‍ ഇസുരു ഉദാനയും വൈകി മാത്രമേ ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിക്കൊപ്പം ചേരൂ. സപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെയാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടക്കുന്നത്.

1

ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന പ്രഥമ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ (എല്‍പിഎല്‍) മലിങ്കയും ഉദാനയും കളിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ഐപിഎല്ലിലെ കുറച്ച് മല്‍സരങ്ങള്‍ ഇരുവര്‍ക്കും നഷ്ടമാവുന്നത്. എല്‍പിഎല്ലിന്റെ സീസണ്‍ അവസാനിക്കാതെ ഒരു താരത്തെയും ഐപിഎല്ലിലോ മറ്റേതെങ്കിലും ടൂര്‍ണമെന്റിലോ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി). ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ സപ്തംബര്‍ 20നായിരിക്കുമെന്നാണ് സൂചന. ഇതിനു തലേ ദിവസമാണ് ഐപിഎല്ലിനു തുടക്കമാവുന്നത്.

എല്‍പിഎല്‍ ഫൈനല്‍ സപംതബര്‍ 20നാണെങ്കില്‍ അതിനു ശേഷം മാത്രമേ മലിങ്കയും ഉദാനയും യുഎഇയിലേക്കു പുറപ്പെടുകയുള്ളൂ. യുഎഇയിലെത്തിയാല്‍ രണ്ടു പേര്‍ക്കും നിര്‍ബന്ധിത 72 മണിക്കൂര്‍ ക്വാറന്റീനിലും കഴിയേണ്ടിവരും. അതുകൊണ്ടു തന്നെ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും രണ്ടു പേര്‍ക്കും ഐപിഎല്ലില്‍ കളിക്കാന്‍ കഴിയില്ല.

2

മലിങ്കയുടെ അഭാവം മുംബൈയ്ക്കു കനത്ത തിരിച്ചടിയായി മാറിയേക്കും. കാരണം പ്രഥമ സീസണ്‍ മുതല്‍ മുംബൈ ടീമിന്റെ അവിഭാജ്യഘടകമാണ് വെറ്ററന്‍ പേസര്‍. മുംബൈയുടെ നീലക്കുപ്പായത്തില്‍ ഇതിനകം 122 മല്‍സരങ്ങളില്‍ നിന്നും 177 വിക്കറ്റുകള്‍ മലിങ്ക വീഴ്ത്തിയിട്ടുണ്ട്. നാലു തവണ മുംെൈബ ഐപിഎല്‍ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണിലെ ആവേശകരമായ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്ണിന് മറികടന്ന് മുംബൈ ജേതാക്കളായപ്പോള്‍ അവസാന ഓവര്‍ ബൗള്‍ ചെയ്തത് മലിങ്കയായിരുന്നു.

അതേസമയം, കരിയറിലെ ആദ്യത്തെ ഐപിഎല്ലില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് ഉദാന. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് ഉദാന കളിക്കുക

Story first published: Saturday, August 1, 2020, 9:23 [IST]
Other articles published on Aug 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+