
ജാസണ്‍ റോയ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണ്‍ ജാസണ്‍ റോയ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയായിരുന്നു കളിക്കേണ്ടിയിരുന്നത്. എന്നാല്‍ പരിക്ക് താരത്തിനു വില്ലനാവുകയായിരുന്നു. ഇംഗ്ലണ്ട് ടീമിനൊപ്പം മാഞ്ചസ്റ്ററില്‍ പരിശീലനം നടത്തവെയായിരുന്നു റോയ്ക്കു പരിക്കുപറ്റിയത്. ഇക്കൂട്ടത്തില്‍ പരിക്കു കാരണം ഐപിഎല്ലില്‍ നിന്നു പിന്‍മാറിയ ഏക താരവും അദ്ദേഹമാണ്.
അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കാണ് റോയ് ഡല്‍ഹി ടീമിലെത്തിയത്. എന്നാല്‍ പരിക്കു കാരണം താരത്തിന്റെ സേവനം ടീമിനു നഷ്ടമായി. പകരക്കാരനായി ഡാനിയേല്‍ സാംസിനെയാണ് ഡല്‍ഹി സ്വന്തമാക്കിയത്.

കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കാനിരുന്ന ഓസ്‌ട്രേലിയന്‍ പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ ഈ സീസണില്‍ കളിക്കുന്നില്ല. ഭാര്യ ആദ്യത്തെ പ്രസവവുമായി ബന്ധപ്പെട്ട് വീട്ടില്‍ തന്നെ തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു.
ഏകദേശം ഐപിഎല്ലിന്റെ മധ്യത്തോടെയായിരിക്കും റിച്ചാര്‍ഡ്‌സന്‍ അച്ഛനാവുക. ഇത് മുന്നില്‍ കണ്ടാണ് നാലു കോടി് രൂപയ്ക്കു ആര്‍സിബിയിലെത്തിയ ഓസീസ് താരം ഈ സീസണില്‍ കളിക്കേണ്ടെന്നു തീരുമാനിച്ചത്. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ പകരക്കാരനായി ആര്‍സിബി ടീമിലെത്തി.

സുരേഷ് റെയ്‌ന (ചെന്നൈ സൂപ്പര്‍ കിങ്‌സ്)
ആരാധകര്‍ക്കു ഏറ്റവും വലിയ ഷോക്കായത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ പിന്‍മാറ്റമായിരുന്നു. സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റനും ടോപ്‌സ്‌കോററും ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ രണ്ടാമനുമായ റെയ്‌നയുടെ പിന്‍മാറ്റം ആരാധകര്‍ക്കു മാത്രമല്ല ഫ്രാഞ്ചൈസിക്കും ഷോക്കായിരുന്നു.
സിഎസ്‌കെ ടീമില്‍ 13 പേര്‍ക്കു കൊവിഡ് പിടിപെട്ടതും ഇന്ത്യയില്‍ തന്റെ ബന്ധുക്കള്‍ക്കു നേരെയുണ്ടായ മോഷ്ടാക്കളുടെ ആക്രമണവുമാണ് പിന്‍മാറ്റത്തിനു കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ സിഎസ്‌കെയുമായി ഉടക്കിയാണ് താരം മടങ്ങിയതെന്നും പിന്നീട് സൂചനകളുണ്ടായിരുന്നു.
എന്നാല്‍ സിഎസ്‌കെയുമായി തനിക്കു പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരുപക്ഷെ ഈ സീസണില്‍ തന്നെ സിഎസ്‌കെയില്‍ താന്‍ മടങ്ങിയെത്തിക്കുമെന്നും റെയ്‌ന പിന്നീട് വ്യക്തമാക്കുകയും ചെയ്തു. എന്തു തന്നെയായാലും റെയ്‌നയുടെ പകരക്കാരനെ സിഎസ്‌കെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ലസിത് മലിങ്ക (മുംബൈ ഇന്ത്യന്‍സ്)
ഐപിഎല്ലിന്റെ മറ്റൊരു നഷ്ടമാണ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ പേസറും യോര്‍ക്കര്‍ കിങുമായ ലസിത് മലിങ്ക. വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ചായിരുന്നു ഐപിഎല്ലിലെ എക്കാലത്തെയും വലിയ വിക്കറ്റ് കൊയ്ത്തുകാരനായ മലിങ്കയുടെ പിന്‍മാറ്റം. പ്രഥമ സീസണ്‍ മുതല്‍ ടീമിന്റെ ഭാഗമായ മലിങ്കയുടെ അഭാവം മുംബൈയ്ക്കു കനത്ത തിരിച്ചടിയായേക്കും. പകരക്കാരനായി ഓസ്‌ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സാണ് മുംബൈയ്ക്കു വേണ്ടി കളിക്കുക.

ഹര്‍ഭജന്‍ സിങ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്)
കൊവിഡിവും സുരേഷ് റെയ്‌നയുടെയും പിന്‍മാറ്റത്തിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനു നേരിട്ട അടുത്ത ആഘാതമായിരുന്നു ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ പിന്‍മാറ്റം. റെയ്‌നയെപ്പോലെ തന്നെ വ്യക്തിപരമായ കാരണങ്ങള്‍ തന്നെയായിരുന്നു ഭാജിക്കും പറയാനുണ്ടായിരുന്നത്.
സിഎസ്‌കെ ടീം യുഎഇയിലേക്കു തിരിക്കുമ്പോള്‍ സംഘത്തില്‍ അേദ്ദഹമില്ലായിരുന്നു. അമ്മയുടെ അസുഖം കാരണം ഭാജി ഇന്ത്യയില്‍ തന്നെ തുടരുകയായിരുന്നു. പിന്നീട് ടീമിനൊപ്പം ചേരുമെന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റിയ ഭാജി ഐപിഎല്ലില്‍ കളിക്കാനില്ലെന്നു വ്യക്തമാക്കുകയായിരുന്നു. ഭാജിയുടെ പകരക്കാരനെ സിഎസ്‌കെ വൈകാതെ തിരഞ്ഞെടുക്കുമെന്നാണ് സൂചനകള്‍.


Click it and Unblock the Notifications











