രോഹിത്തിന്റെ ക്യാപ്റ്റന്‍സി രഹസ്യം പുറത്ത്- വെളിപ്പെടുത്തി മുംബൈ കോച്ച് മഹേല ജയവര്‍ധനെ
ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമല്ല ക്യാപ്റ്റന്റെ റോളിലും തന്റെ മികവ് ഇതിനകം തെളിയിച്ചു കഴിഞ്ഞ താരമാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ. നിലവില്‍ ടീം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം രോഹിത് തന്റെ കഴിവ് പുറത്തെടുത്തിട്ടുണ്ട്.
രോഹിത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് എത്രത്തോളമുണ്ടെന്നറിയാന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ നോക്കിയാല്‍ മതി. ഐപിഎല്ലില്‍ നാലു തവണ മുംബൈയെ ചാംപ്യന്‍മാരാക്കിയ ഹിറ്റ്മാന്‍ രണ്ടു തവണ ടി20 ചാംപ്യന്‍സ് ലീഗിലും അവരെ വിജയികളാക്കിയിട്ടുണ്ട്. രോഹിത്തിന്റെ ക്യാപ്റ്റന്‍സി വിജയരഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യ കോച്ചും ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരവുമായ മഹേല ജയവര്‍ധനെ.

ജന്‍മസിദ്ധമായി തന്നെ നേതൃമികവുള്ളള താരമാണ് രോഹിത്തെന്നു ജയവര്‍ധനെ അഭിപ്രായപ്പെട്ടു. അതോടൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് വിവരങ്ങഴളും അദ്ദേഹം ശേഖരിക്കാറുണ്ട്. ഇതാണ് രോഹിത്തിന്റെ ഏറ്റവും വലിയ കരുത്തെന്ന് സോണി നെറ്റ്‌വര്‍ക്കിന്റെ പിറ്റ് സ്റ്റോപ്പ് ഷോയില്‍ ജയവര്‍ധനെ പറഞ്ഞു.
2017ലെ ഐപിഎല്ലിനു മുമ്പാണ് ജയവര്‍ധനെ മുംബൈ ടീമിന്റെ മുഖ്യ കോച്ചായി ചുമതലയേറ്റത്. കഴിഞ്ഞ മൂന്നു സീണിനിടെ രണ്ടു തവണ മുംബൈയെ ചാംപ്യന്‍മാരാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. 2013ലായിരുന്നു രോഹിത് മുംബൈയുടെ നായകനായി നിയമിക്കപ്പെട്ടക്.

ഒരുപാട് ദൈര്‍ഘ്യമേറിയ തങ്ങള്‍ നടത്താറില്ലെന്നു ജയവര്‍ധനെ പറഞ്ഞു. പ്ലാന്‍ ചെയ്തതു പോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ അതു പരിഹരിക്കുന്നതിനു വേണ്ടി മീറ്റിങ് കൂടാറുണ്ട്. ഒരുപാട് വിവരങ്ങള്‍ ശേഖരിക്കാന്‍ രോഹിത് ശ്രമിക്കാറുണ്ട്. പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിനു വലിയ താല്‍പ്പര്യവുമാണ്. കളിക്കളത്തില്‍ തന്റെ ഈ അറിവ് അദ്ദേഹം പ്രയോഗിക്കുകയും ചെയ്യും. അതു കൊണ്ടാണ് ക്യാപ്റ്റനെന്ന നിലയില്‍ ഇത്രയും നേട്ടങ്ങള്‍ കൈവരിക്കാന്‍ രോഹിത്തിനായതെന്നും ജയവര്‍ധനെ വെളിപ്പെടുത്തി.

എല്ലായ്‌പ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കുകയും സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ക്യാപറ്റനാണ് രോഹിത്തെന്ന് ജയവര്‍ധനെ പറയുന്നു. ക്യാപ്റ്റനെന്ന റോളിന് പുറമെ മറ്റു പല കാര്യങ്ങളിലും മുന്‍കൈയെടുക്കുന്നയാള്‍ കൂടിയാണ് രോഹിത്. ക്യാപ്റ്റന്‍, ടീമിലെ പ്രീമിയര്‍ ബാറ്റ്‌സ്മാന്‍ എന്നീ രണ്ടു വലിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിട്ടും മറ്റു കാര്യങ്ങളിലും ശ്രദ്ധിക്കാന്‍ കഴിയുന്നത് രോഹിത്തിന്റെ പ്രത്യേക കഴിവ് തന്നെയാണ്.
ചിലപ്പോള്‍ ടീം റൂമിലേക്കു വരുമ്പോള്‍ അനാലിസ്റ്റിനൊപ്പം രോഹിത് പല കാര്യങ്ങളും നിരീക്ഷിക്കുകയും മനസ്സിലാക്കിയെടുക്കുകയും ചെയ്യുന്നത് കാണാം. ഈ തരത്തില്‍ ഓരോ ചെറിയ കാര്യങ്ങളും വളരെ സൂക്ഷ്മമായി പഠിച്ചെടുക്കാന്‍ രോഹിത് ശ്രമിക്കാറുണ്ടെന്നും ജയവര്‍ധനെ വിശദമാക്കി.

രോഹിത്തിന് എല്ലാ തരത്തിലുള്ള വിവരങ്ങളു ശേഖരിച്ചു നല്‍കുകയെന്നത് ഞങ്ങളുടെ ജോലിയാണ്. കാരണം കളിക്കളത്തിലെത്തിയാല്‍ ക്യാപ്റ്റന്റെ റോള്‍ കടുപ്പമേറിയതാണ്. മുമ്പ് താനും ക്യാപ്റ്റനായിരുന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യം നന്നായി അറിയാം.
ഒരു ക്യാപ്റ്റന് വേണ്ട എല്ലാ ഗുണങ്ങളും രോഹിത്തില്‍ നമുക്ക് കാണാന്‍ കഴിയും. തയ്യാറെടുപ്പുകളും ജന്‍മസിദ്ധമായി തന്നെ ലഭിച്ച നേതൃത്വമികവും കൂടി ചേരുമ്പോള്‍ രോഹിത് വളരെ ബ്രില്ല്യന്റായ ക്യാപ്റ്റനായി മാറുന്നതായും ജയവര്‍ധനെ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications