For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തിലെ മികച്ച ബാറ്റ്‌സ്മാന്‍ ധോണിയോ, ദാദയോ? സങ്കക്കാര പറയും ഉത്തരം

ധോണിയേക്കാള്‍ കൂടുതല്‍ റണ്‍സെടുത്തത് ഗാംഗുലിയാണ്

ഏകദിന ക്രിക്കറ്റില്‍ മുന്‍ നായകന്‍മാരായ സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവരില്‍ നിന്നും മികച്ച ഏകദിന ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്തിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരം കുമാര്‍ സങ്കക്കാര. കരിയറില്‍ ഇരുവര്‍ക്കുമെതിരേ കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ സങ്കക്കാരയുടെ ലങ്കയും ധോണിയുടെ ഇന്ത്യയും തമ്മിലാണ് കൊമ്പുകോര്‍ത്തത്. അന്നു ലങ്കയെ കീഴടക്കി ഇന്ത്യ ജേതാക്കളാവുകയായിരുന്നു.

1

ഗാംഗുലി, ധോണി ഇവരില്‍ ആരാണ് മികച്ച ബാറ്റ്‌സ്മാനെന്നു തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണമെന്നു സങ്കക്കാര വ്യക്തമാക്കി. തന്റെ അഭിപ്രായത്തില്‍ ധോണിയാണ് ഏകദിനത്തിലെ മികച്ച ബാറ്റ്‌സ്മാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിനിഷിങ് മിടുക്കാണ് ഗാംഗുലിയെ പിന്തള്ളി ധോണിയെ തിരഞ്ഞെടുക്കാന്‍ കാരണം. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ അദ്ദേഹം തന്നെയാണ്. എന്നാല്‍ ടെസ്റ്റില്‍ ഗാംഗുലിയാണ് മിടുക്കനെന്നു ഒരു സംശയവുമില്ലാതെ പറയാന്‍ സാധിക്കുമെന്നും സങ്കക്കാര വിശദമാക്കി.

ഏകദിനത്തിലെ ബാറ്റിങ് റെക്കോര്‍ഡുകള്‍ നോക്കിയാല്‍ ധോണിക്കും മുകളിലാണ് ഗാംഗുലിയുടെ സ്ഥാനം. അതുകൊണ്ടു തന്നെ സങ്കക്കാര ധോണിയെ തിരഞ്ഞെടുത്തത് പലരെയും ചൊടിപ്പിക്കാന്‍ സാധ്യതയുണ്ട്. ഏകദിനത്തില്‍ ധോണിയേക്കാള്‍ 590 റണ്‍സ് കൂടുതല്‍ നേടിയിട്ടുള്ള ബാറ്റ്‌സ്മാനാണ് ഗാംഗുലി. 311 ഏകദിനങ്ങളില്‍ നിന്നും 11,363 റണ്‍സാണ് ദാദയുടെ സമ്പാദ്യം. എന്നാല്‍ 350 മല്‍സരങ്ങളില്‍ 10,773 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്.

2

ഗാംഗുലിയോട് തികഞ്ഞ മതിപ്പും ബഹുമാനവുമാണ് സങ്കക്കാരയ്ക്കുള്ളത്. മഹത്തായ ഒരു പാരമ്പര്യം തനിക്കു ശേഷമുള്ളവര്‍ക്കു കൈമാറുന്നതില്‍ ഗാംഗുലി വഹിച്ച പങ്ക് വലുതാണ്. എംഎസിന് അതിന്റെ ഗുണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. എംഎസ് അസാധാരണ താരവും അവിശ്വസനീയ ക്യാപ്റ്റനുമെല്ലാമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ അദ്ദേഹം ഏറെ മുന്നോട്ടു കൊണ്ടു പോവുകയും ചെയ്തു. പക്ഷെ ഇതിനുള്ള അടിത്തറയൊരുക്കിയത് ഗാംഗുലിയാണെന്നും സങ്കക്കാര വിശദമാക്കി.

Story first published: Wednesday, July 15, 2020, 18:31 [IST]
Other articles published on Jul 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+