Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനു ലങ്കയിലേക്കു ക്ഷണം.. ഓസ്‌ട്രേലിയയില്‍ നടത്താമെന്ന് ആര്‍സിബി കോച്ച്, ഇന്ത്യ വിട്ടേക്കും ?

മുംബൈ: കൊവിഡ്-19നെ തുടര്‍ന്നു രാജ്യത്തു ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഐപിഎല്ലിന്റെ 13ാം സീസണ്‍ അനിശ്ചിത കാലത്തേക്കു മാറ്റിവച്ചിരുന്നു. മാര്‍ച്ച് 29ന് ടൂര്‍ണമെന്റ് ആരംഭിക്കാനായിരിക്കും നേരത്തേ തീരുമാനിച്ചിരുന്നത്. ഇതിനിടെ ഇന്ത്യയില്‍ കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു ബിസിസിഐ നീട്ടി വച്ചു. ഇതിനു പിന്നാലെ രാജ്യത്തു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഏപ്രില്‍ 14നായിരുന്നു ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടിയിരുന്നത്. ലോക്ക്ഡൗണ്‍ മേയ് മൂന്നിലേക്കു നീട്ടിയതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

അതിനിടെ ഐപിഎല്ലിനു വേദിയാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നിരിക്കുകയാണ് ശ്രീലങ്ക. ടൂര്‍ണമെന്റ് ഓസ്‌ട്രേലിയയില്‍ നടത്താമെന്ന് ആര്‍സിബി കോച്ച് സൈമണ്‍ കാറ്റിച്ചും അഭിപ്രായപ്പെടുന്നു.

ക്ഷണിച്ച് ശ്രീലങ്ക

നിലവിലെ സാഹചര്യത്തില്‍ അടുത്തൊന്നും ഐപിഎല്‍ നടക്കാന്‍ സാധ്യതയില്ലെന്നിരിക്കെയാണ് ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നു ശ്രീലങ്ക അറിയിച്ചിരിക്കുന്നത്. തങ്ങളുടടെ സന്നദ്ധത അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയ്ക്കു കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഐപിഎല്‍ റദ്ദാക്കിയാല്‍ 500 മില്ല്യണ്‍ ഡോളം ബിസിസിഐയ്ക്കും ഫ്രാഞ്ചൈസി ഉടമകള്‍ക്കും നഷ്ടം വരും. ഐപിഎല്‍ ലങ്കയില്‍ നടത്തിയാല്‍ ഇന്ത്യന്‍ ആരാധകര്‍ക്കു മല്‍സരങ്ങള്‍ ടെലിവിഷനില്‍ കാണുകയും ചെയ്യാമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വ ഒരു ലങ്കന്‍ മാധ്യമത്തോടു പ്രതികരിച്ചു.

നേരത്തേ ദക്ഷിണാഫ്രിക്ക വേദിയായി

ബിസിസിഐയെ സംബന്ധിച്ച് ഐപിഎല്‍ ഇന്ത്യക്കു പുറത്തു നടത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. നേരത്തേ ഒരു തവണ ടൂര്‍ണമെന്റിനു ദക്ഷിണാഫ്രിക്ക വേദിയായിട്ടുണ്ട്. തങ്ങളുടെ നിര്‍ദേശത്തിനു ബിസിസിഐയുടെ പ്രതികരണം പ്രതീക്ഷിച്ചിരിക്കുകയാണെന്നും ഷമ്മി സില്‍വ വ്യക്തമാക്കി.
ഇന്ത്യയേക്കാള്‍ വേഗത്തില്‍ കൊറോണ വൈറസില്‍ നിന്നും പൂര്‍ണമായി മുക്തരാവാന്‍ ശ്രീലങ്കയ്ക്കു സാധിക്കുമെന്നും ഷമ്മി സില്‍വ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ നടത്താം

ഐപിഎല്‍ ഓസ്‌ട്രേലിയയില്‍ നടത്തുന്നതാവും ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ഉചിതമെന്നു റോയല്‍ ചാലഞ്ചേഴ്‌സിന്റെ പരിശീലകനും മുന്‍ ഓസീസ് താരവുമായ സൈമണ്‍ കാറ്റിച്ച് അഭിപ്രായപ്പെട്ടു.
ടൂര്‍ണമെന്റ് ഓസ്‌ട്രേലിയയിലേക്കോ, ദക്ഷിണാഫ്രിക്കയിലേക്കു മാറ്റുകയാണെങ്കില്‍ ആര്‍സിബി ടീം ഹാപ്പിയാണെന്നു അദ്ദേഹം പറഞ്ഞു. ഐപിഎല്‍ വിദേശത്തേക്കു മാറ്റുന്നതിനെ കുറച്ചു ടീമുകള്‍ മാത്രമേ അനുകൂലിക്കാനിടയുള്ളൂ. അവയിലൊന്ന് ആര്‍സിബി തന്നെയായിരിക്കും. ഞങ്ങളുടെ ടീമില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീവിടങ്ങളില്‍ നിന്നുള്ള നിരവധി താരങ്ങളുണ്ട്. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളില്‍ വളരെ ആസ്വദിച്ചു കളിക്കാന്‍ അവര്‍ക്കാവുമെന്നും കാറ്റിച്ച് കൂട്ടിച്ചേര്‍ത്തു.

രണ്ടു തവണ വിദേശത്ത്

ഐപിഎല്ലിന്റെ ഇതുവരെയുള്ള 12 സീസണുകളിലെ ചരിത്രം പരിശോധിച്ചാല്‍ രണ്ടു തവണ വിദേശത്തു മല്‍സരങ്ങള്‍ നടത്തിയിട്ടുണ്ട്. 2009ലാണ് ഐപിഎല്‍ ആദ്യമായി ഇന്ത്യക്കു പുറത്തു നടത്തിയത്. അന്നു ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ ബിസിസിഐ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്കു മാറ്റുകയായിരുന്നു. അതിനു ശേഷം 2014ലും ഐപിഎല്ലിലെ ആദ്യത്തെ രണ്ടാഴ്ചയിലെ മല്‍സരങ്ങള്‍ ഇന്ത്യക്കു പുറത്തു നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നു അന്നു യുഎഇയായിരുന്നു മല്‍സരങ്ങള്‍ക്കു വേദിയായത്.

Story first published: Friday, April 17, 2020, 9:59 [IST]
Other articles published on Apr 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+