Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലങ്കയെ എളുപ്പം 'പിടിക്കാം', ഇന്ത്യ കൊക്കിലൊതുങ്ങില്ല!- ഇംഗ്ലണ്ടിന് മുന്നറിയിപ്പ്

ഈ വര്‍ഷം ഇന്ത്യയില്‍ പരമ്പരകള്‍ കളിക്കാനെത്തുന്ന ഇംഗ്ലണ്ട് ടീമിനു മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും പ്രശസ്ത കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായിട്ടാണ് ഇംഗ്ലണ്ടിന്റെ ദൈര്‍ഘ്യമേറിയ ഇന്ത്യന്‍ പര്യടനം. ഇന്ത്യന്‍ പര്യടനത്തിനു മുമ്പ് മറ്റൊരു ഏഷ്യന്‍ രാജ്യമായ ശ്രീലങ്കയിലും ഇംഗ്ലീഷ് ടീം പര്യടനം നടത്തും. ഈ മാസം 14 മുതല്‍ 26 വരെയായിരിക്കും ഇത്.

അതിനു ശേഷമാണ് ഫെബ്രുവരിയില്‍ ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ വിമാനമിറങ്ങുക. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയും നിശ്ചിത ഓവര്‍ പരമ്പരകളും ഇംഗ്ലണ്ടിനു മുന്നിലുണ്ട്. ഇന്ത്യ, ലങ്ക പര്യടനങ്ങളില്‍ ഇംഗ്ലീഷ് ടീമിന്റെ സാധ്യതകള്‍ വിശകലനം ചെയ്തിരിക്കുകയാണ് ഹുസൈന്‍.

ലങ്കയില്‍ ജയിക്കും, ഇന്ത്യ കടുപ്പം

ലങ്കയില്‍ ജയിക്കും, ഇന്ത്യ കടുപ്പം

ശ്രീലങ്കയില്‍ ഇംഗ്ലണ്ടിനു വിജയിക്കാനാവുമെന്നു എനിക്കു ശുഭാപ്തി വിശ്വാസമുണ്ട്. പക്ഷെ ഇന്ത്യ അങ്ങനെയല്ല. അവര്‍ കൊക്കിലൊതുക്കാന്‍ ബുദ്ധിമുട്ടുള്ള മല്‍സര്യമായിരിക്കുമെന്നു ഹുസൈന്‍ അഭിപ്രായപ്പെട്ടു.
ഡേവിഡ് ഗോവറിന്റെ ടീമും 2012ല്‍ അലെസ്റ്റര്‍ കുക്ക് നയിച്ച ഇംഗ്ലണ്ട് ടീമും ഇന്ത്യയില്‍ വിജയങ്ങള്‍ കൊയ്തിരുന്നു. എന്നാല്‍ ഭൂരിഭാഗം ഇംഗ്ലീഷ് ടീമുകള്‍ക്കും അവിടെ തോല്‍വിയുടെ കയ്പുനീര്‍ കുടിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയില്‍ അടുത്ത പരമ്പരകളില്‍ വിജയിക്കണമെങ്കില്‍ നേരത്തേ ഗ്രേയം സ്വാന്‍, മോണ്ടി പനേസര്‍ എന്നിവര്‍ ചെയ്തത് ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാരില്‍ ഒരാള്‍ക്കു ആവര്‍ത്തിക്കേണ്ടി വരുമെന്നും ഹുസൈന്‍ ചൂണ്ടിക്കാട്ടി.

റൂട്ട് മികച്ച ക്യാപ്റ്റന്‍

റൂട്ട് മികച്ച ക്യാപ്റ്റന്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനായ ജോ റൂട്ടിനെ പ്രശംസിച്ച ഹുസൈന്‍ അദ്ദേഹത്തിന്റെ കഴിവില്‍ തനിക്കു തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും വ്യക്തമാക്കി. വ്യക്തിപരമായി റണ്‍സെടുക്കാനായില്ലെങ്കിലും ഇംഗ്ലണ്ടിനെ വിജയിപ്പിക്കാനായാല്‍ ക്യാപ്റ്റന് അതിജീവിക്കാം, അതുപോലെ തന്നെ ടീം തോറ്റാലും റണ്‍സെടുക്കാനായാല്‍ ക്യാപറ്റ്‌നു 'പരിക്കുകളില്ലാതെ' രക്ഷപ്പെടാം. പക്ഷെ പരമ്പര തോല്‍ക്കുന്നതിനൊപ്പം റണ്‍സുമെടുക്കാനായില്ലെങ്കില്‍ ക്യാപ്റ്റന് പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടാവും. വലിയ സ്‌കോര്‍ നേടുന്നതിനൊപ്പം ഇംഗ്ലീഷ് ടീമിനെ വിജയത്തിലേക്കു നയിക്കാനും ശേഷിയുള്ള ക്യാപ്റ്റനാണ് റൂട്ടെന്നു ഹുസൈന്‍ വിശദമാക്കി.

ഇന്ത്യന്‍ പര്യടനം

ഇന്ത്യന്‍ പര്യടനം

ഇന്ത്യന്‍ പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇംഗ്ലണ്ട് പരമ്പരകള്‍ കളിക്കുന്നുണ്ട്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള നാലു ടെസ്റ്റുകളോടെയാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളും ചെന്നൈയിലാണെങ്കില്‍ ശേഷിച്ച രണ്ടെണ്ണം അഹമ്മദാബാദിലാണ്.
അതിനു ശേഷം അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. എല്ലാ മല്‍സരങ്ങളും അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലായിരിക്കും. ടി20 പരമ്പരയ്ക്കു മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണുള്ളത്. മൂന്നു കളികളും പൂനെയില്‍ നടക്കും.

Story first published: Tuesday, January 5, 2021, 13:39 [IST]
Other articles published on Jan 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+