Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാറയുടെ ഫിഫ്റ്റി വിഫലം, തരംഗയിലേറി ശ്രീലങ്ക ലെജന്റ്‌സിനു വിജയം

റായ്പൂര്‍: റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റിലെ ആറാമത്തെ മല്‍സരത്തില്‍ ശ്രീലങ്ക ലെജന്റ്‌സിനു ജയം. ബ്രയാന്‍ ലാറ നയിച്ച വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെയാണ് ലങ്ക ലെജന്റ്‌സ് അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റിന് 157 റണ്‍സെടുത്തു. മുന്നില്‍ നിന്നു പട നയിച്ച ലാറയുടെ (53) ഫിഫ്റ്റിയാണ് വിന്‍ഡീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

1

49 ബോളില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ലാറയുടെ ഇന്നിങ്‌സ്. വെറും 27 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 47 റണ്‍സ് അടിച്ചെടുത്ത ഡ്വയ്ന്‍ സ്മിത്താണ് മറ്റൊരു പ്രധാന സ്‌കോറര്‍. ടിനോ ബെസ്റ്റ് 11 ബോളില്‍ മൂന്നു ബൗണ്ടറികളോടെ 18 റണ്‍സുമായി പുറത്താവാതെ നിന്നു.

മറുപടിയില്‍ വിക്കറ്റ് കീപ്പര്‍ ഉപുല്‍ തരംഗയുടെ (53*) അപരാജിത ഫിഫ്റ്റിയാണ് ലങ്കന്‍ വിജയത്തിനു അടിത്തറയിട്ടത്. 35 ബോളില്‍ എട്ടു ബൗണ്ടറികളോടെയാണ് താരം 53 റണ്‍സെടുത്തത്. നായകനും ഓപ്പണറുമായ തിലകരത്‌നെ ദില്‍ഷനും (47) ലങ്കയ്ക്കായി മിന്നി. അഞ്ചു വിക്കറ്റുകളും ഒരോവറും ബാക്കിനില്‍ക്കെ ലങ്ക ലക്ഷ്യത്തിലെത്തി.

2

37 ബോൡ എട്ടു ബൗണ്ടറികളോടെയാണ് ദില്‍ഷന്‍ 47 റണ്‍സെടുത്തത്. മുന്‍ ഇതിഹാസ ഓപ്പണര്‍ സനത് ജയസൂര്യക്കു കാര്യമായ സംഭാവന നല്‍കാനായില്ല. 12 റണ്‍സ് മാത്രമെടുത്ത് ജയസൂര്യ പുറത്തായി. വിന്‍ഡീസിനായി സുലൈമാന്‍ ബെന്നും ടിനോ ബെസ്റ്റും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. എട്ടു ബൗളര്‍മാരെയാണ് വിന്‍ഡീസ് നായകന്‍ ലാറ ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്.

Story first published: Saturday, March 6, 2021, 22:54 [IST]
Other articles published on Mar 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+