Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ശ്രീലങ്ക, ഇനി ഇന്ത്യ- ലങ്ക കലാശപ്പോരാട്ടം

റായ്പൂര്‍: റോഡ് സേഫ്റ്റി ലോക സീരീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അയല്‍ക്കാരുടെ പോരാട്ടം. ജോണ്ടി റോഡ്‌സ് നയിച്ച ദക്ഷിണാഫ്രിക്ക ലെജന്റ്‌സിനെ കെട്ടുകെട്ടിച്ച് തിലകരത്‌നെ ദില്‍ഷന്‍ നായകനായ ശ്രീലങ്ക ലെജന്റ്‌സ് ഫൈനലില്‍ കടന്നു. കലാശപ്പോരില്‍ ഇന്ത്യയാണ് ലങ്കയുടെ എതിരാളികള്‍. ഞായറാഴ്ച രാത്രിയാണ് ഇന്ത്യ- ലങ്ക അങ്കം.

1

രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിനു തകര്‍ത്താണ് ലങ്കയുടെ ഫൈനല്‍ പ്രവേശനം. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയാണ് ലങ്ക ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ടോസിനു ശേഷം ലങ്കന്‍ നായകന്‍ ദില്‍ഷന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉജ്ജ്വല ബൗളിങിലൂടെ ദക്ഷിണാഫ്രിക്കയെ അവര്‍ വരിഞ്ഞുകെട്ടി. നിശ്ചിത 20 ഓവറില്‍ 125 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായി.

ഓപ്പണര്‍ മോര്‍നെ വാന്‍വിക്കാണ് (53) ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. 47 ബോൡ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതാണ് വാന്‍വിക്കിന്റെ ഇന്നിങ്‌സ്. അല്‍വിറോ പീറ്റേഴ്‌സന്‍ (27), ജസ്റ്റിന്‍ കെംപ് (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നായകന്‍ റോഡ്‌സിനു നാലു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അഞ്ചു വിക്കറ്റെടുത്ത പേസര്‍ നുവാന്‍ കുലശേഖരയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പോരെ പുറത്താക്കിയത്.

2

മറുപടിയില്‍ 17.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലങ്ക ലക്ഷ്യത്തിലെത്തി. ദില്‍ഷനും ഓപ്പണിങ് പങ്കാളിയായ സനത് ജയസൂര്യയും 18 റണ്‍സ് വീതമെടുത്ത് പുറത്തായി. എന്നാല്‍ ചിന്തക ജയസിംഗെയും (47*) വിക്കറ്റ് കീപ്പര്‍ ഉപുല്‍ തരംഗയും (39*) ചേര്‍ന്ന് ലങ്കയെ വിജയത്തിലെത്തിച്ചു. 25 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറമുള്‍പ്പെട്ടതാണ് ജയസിംഗെയുടെ ഇന്നിങ്‌സ്. തരംഗ 44 ബോളില്‍ അഞ്ചു ബൗണ്ടറികള്‍ നേടി. കുലശേഖരയാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തേ ബ്രയാന്‍ ലാറ നയിച്ച വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെ 12 റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. റണ്‍മഴ കണ്ട പോരാട്ടത്തിലായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിനു 218 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ വിന്‍ഡീസും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. എന്നാല്‍ ആറു വിക്കറ്റിനു 206 റണ്‍സില്‍ വിന്‍ഡീസിനെ ഇന്ത്യ ഒതുക്കുകയായിരുന്നു.

Story first published: Friday, March 19, 2021, 22:54 [IST]
Other articles published on Mar 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+