For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: മുഷ്ഫിഖുര്‍ നയിച്ചു... ബംഗ്ലാ കടുവകളുടെ ലങ്കാദഹനം, വമ്പന്‍ ജയം

മുഷ്ഫിഖര്‍ റഹീം ബംഗ്ലാദേശിനായി സെഞ്ച്വറി നേടി

1
44046

ദുബായ്: 14ാമത് ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയ്ക്കു തോല്‍വി. കന്നിക്കിരീടം തേടിയെത്തിയ ബംഗ്ലാദേശാണ് ഗ്രൂപ്പ് ബിയില്‍ അട്ടിമറി ജയത്തോടെ ടൂര്‍ണമെന്റിന് തുടക്കമിട്ടത്. 137 റണ്‍സിന്റെ വമ്പന്‍ ജയമാണ് ബംഗ്ലാ കടുവകള്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറി 261 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങില്‍ ബംഗ്ലാദേശിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ലങ്ക കൂപ്പുകുത്തുകയായിരുന്നു. 35.2 ഓവറില്‍ വെറും 124 റണ്‍സിന് ദ്വീപുകാരുടെ പോരാട്ടം അവസാനിച്ചു.

1

ലങ്കന്‍ നിരയില്‍ ഒരാള്‍ക്കു പോലും 30 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞില്ല. 29 റണ്‍സെടുത്ത ദില്‍റുവാന്‍ പെരേരയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. ഉപുല്‍ തരംഗ (27), സുരംഗ ലക്മല്‍ (20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. രണ്ടു വിക്കറ്റ് വീതമെടുത്ത ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്തസ, മുസ്തഫിസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍ മിറാസ് എന്നിവരാണ് ലങ്കയെ വരിഞ്ഞുകെട്ടിയത്.

2

നേരത്തേ മൂന്നു പന്ത് ബാക്കിനില്‍ക്കെ 261 റണ്‍സിന് ബംഗ്ലാദേശ് പുറത്താവുകയായിരുന്നു. വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ബംഗ്ലാദേശിനെ മുഷ്ഫിഖുര്‍ റഹീമിന്റെ (144) ഉജ്ജ്വല ഇന്നിങ്‌സാണ് ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്. 150 പന്തില്‍ 11 ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. മുഷ്ഫിഖുറിനെക്കൂടാതെ മുഹമ്മദ് മിഥുനും (63) ബംഗ്ലാ നിരയില്‍ തിളങ്ങി. മറ്റുള്ളവരൊന്നും 20 റണ്‍സ് പോലുമെടടുക്കാതെയാണ് കൂടാരം കയറിയത്.

ടീം സ്‌കോറില്‍ രണ്ടു റണ്‍സാവുമ്പോഴേക്കും മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട ബംഗ്ലാദേശ് 100 റണ്‍സ് പോലും കടക്കില്ലെന്നു തോന്നിച്ചിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ മിഥുനിനെ കൂട്ടുപിടിച്ച് സെഞ്ച്വറി കൂട്ടുകെട്ടിലൂടെ മുഷ്ഫിഖുര്‍ ടീമിനെ കരകയറ്റി. 131 റണ്‍സാണ് ഇരുവരും ചേര്‍ന്നു ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഒരിടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്കു തിരിച്ചെത്തിയ ലങ്കന്‍ സ്പീഡ് സ്റ്റാര്‍ ലസിത് മലിങ്ക മടങ്ങിവരവ് ഗംഭീരമാക്കി. നാലു വിക്കറ്റുകളാണ് മലിങ്ക പോക്കറ്റിലാക്കിയത്. ധനഞ്ജയ ഡിസില്‍വ രണ്ടു വിക്കറ്റ് വീഴ്ത്തി. ടോസ് ലഭിച്ച ബംഗ്ലാ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്തസ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

3

ടീം
ശ്രീലങ്ക: ആഞ്ചലോ മാത്യൂസ് (ക്യാപ്റ്റന്‍), ഉപുല്‍ തരംഗ, ധനഞ്ജയ ഡിസില്‍വ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, തിസാര പെരേര, ഷനക, ലസിത് മലിങ്ക, സുരംഗ ലക്മല്‍, അപോന്‍സോ, ദില്‍റുവാന്‍.
ബംഗ്ലാദേശ്: മഷ്‌റഫെ മുര്‍ത്തസ (ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, ലിറ്റണ്‍, ഷാക്വിബുല്‍ ഹസന്‍, മഹമ്മുദുള്ള, മുഷ്ഫിഖുര്‍ റഹീം, മിഥുന്‍, മൊസാദെക്ക്, മെഹ്ദി, റൂബെല്‍, മുസ്തഫിസുര്‍.

Story first published: Sunday, September 16, 2018, 0:20 [IST]
Other articles published on Sep 16, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+