For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: അഫ്ഗാന്‍ അട്ടിമറി... രണ്ടാം തോല്‍വിയോടെ ശ്രീലങ്ക പുറത്ത്

91 റണ്‍സിനാണ് അഫ്ഗാന്‍ മുന്‍ ചാംപ്യന്‍മാരെ ഞെട്ടിച്ചത്

രണ്ടാം തോല്‍വിയോടെ ശ്രീലങ്ക പുറത്ത് | Oneindia Malayalam
1
44048

അബുദാബി: ആറാം കിരീടമെന്ന സ്വപ്‌നവുമായി ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനെത്തിയ ശ്രീലങ്ക ആദ്യറൗണ്ടില്‍ തന്നെ പുറത്ത്. ഗ്രൂപ്പ് ബിയിലെ നിര്‍ണായകമായ തങ്ങളുടെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ അട്ടിമറി വീരന്‍മാരായ അഫ്ഗാനിസ്താന് മുന്നില്‍ ലങ്ക തകര്‍ന്നടിയുകയായിരുന്നു. 91 റണ്‍സിന്റെ വന്‍ പരാജയമാണ് ദ്വീപുകാര്‍ക്കു നേരിട്ടത്. ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനോടും ലങ്ക 137 റണ്‍സിനു പരാജയപ്പെട്ടിരുന്നു. ഈ ജയത്തോട ഗ്രൂപ്പില്‍ ഇനിയൊരു മല്‍സരം ബാക്കി നില്‍ക്കെ ബംഗ്ലാദേശും അഫ്ഗാനും സൂപ്പര്‍ ഫോറിലേക്കു മുന്നേറി.

1

ലങ്കയ്‌ക്കെതിരേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ ഇന്നിങ്‌സിലെ അവസാന പന്തില്‍ 249 റണ്‍സിനു പുറത്താവുകയായിരുന്നു. മറുപടിയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ബാറ്റിങ് നിര ലങ്കയെ ചതിച്ചു. ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനു പിറകെ ഒന്നായി പവലിയനിലേക്കു മാര്‍ച്ച് നടത്തിയപ്പോള്‍ 41.2 ഓവറില്‍ 158 റണ്‍സിന് ലങ്കന്‍ ഇന്നിങ്‌സ് അവസാനിച്ചു. 36 റണ്‍സെടുത്ത ഉപുല്‍ തരംഗയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. തിസാര പെരേര (28), ധനഞ്ജയ ഡിസില്‍വ (23), ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് (22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. രണ്ടു വിക്കറ്റ് വീതമെടുത്ത മുജീബുര്‍ റഹ്മാന്‍, ഗുല്‍ബദീന്‍ നയ്ബ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവരാണ് ലങ്കയുടെ പതനം വേഗത്തിലാക്കിയത്.

2

നേരത്തേ മൂന്നാമനായി ക്രീസിലെത്തിയ റഹ്മത്ത് ഷായുടെ (72) തകര്‍പ്പന്‍ ഇന്നിങ്‌സാണ് അഫ്ഗാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 90 പന്തുകളില്‍ അഞ്ചു ബൗണ്ടറികളടങ്ങിയതായിരുന്നു ഷായുടെ ഇന്നിങ്‌സ്. ഇഹ്‌സാനുള്ള (45), ഹഷ്മത്തുള്ള ഷാഹിദി (37), മുഹമ്മദ് ഷഹ്‌സാദ് (34) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണിങ് വിക്കറ്റില്‍ ഷഹ്‌സാദ്-ഇഹ്‌സാനുള്ള ജോടി 57 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. അഞ്ചു വിക്കറ്റെടുത്ത തിസാര പെരേരയാണണ് ലങ്കന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. അകില ധനഞ്ജയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

Story first published: Tuesday, September 18, 2018, 0:34 [IST]
Other articles published on Sep 18, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+