സഞ്ജുവിന് ലോകകപ്പ് ടീമിലെത്താം! ഒരു കാര്യം ശ്രദ്ധിക്കൂ, ശ്രീകാന്തിന്റെ ഉപദേശം ഇങ്ങനെ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ തനിക്കു ശേഷിയുണ്ടെന്നു കിടിലന്‍ സെഞ്ച്വറിയോടെ കാണിച്ചു തന്നിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ സഞ്ജു ഹീറോയായപ്പോള്‍ ഇന്ത്യ മിന്നും ജയവുമായി പരമ്പര കൈക്കലാക്കുകയും ചെയ്തിരുന്നു.
സഞ്ജുവിന്റെ ഉജ്ജ്വല ഇന്നിങ്‌സിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ താരവും മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ ശ്രീകാന്ത്. സ്വന്തം യൂട്യൂബ് ചാനലില്‍ കളിയെക്കുറിച്ചു വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

സഞ്ജുവിന്റെ ഇന്നിങ്‌സ് കാണുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ നല്‍കിയാല്‍ സഞ്ജു ബാറ്റിങില്‍ പൊളിച്ചടുക്കും. വണ്‍ഡൗണായി മൂന്നാം നമ്പറാണ് അദ്ദേഹത്തിന്റെ ബെസ്റ്റ് ബാറ്റിങ് പൊസിഷന്‍.
2027ല്‍ ഏകദിന ലോകകപ്പ് വരാനിരിക്കുകയാണ്. സൗത്താഫ്രിക്കയിലാണ് ടൂര്‍ണമെന്റ്. അടുത്ത മൂന്നു വര്‍ഷത്തേക്കു ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സഞ്ജുവിനു സാധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിനൊപ്പം ലോകകപ്പിനായി സൗത്തഫ്രിക്കയിലേക്കു പോവാമെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
സഞ്ജു ഈ തരത്തില്‍ തന്റെ കരിയര്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കണം. എവിടെ സഞ്ജുവെന്നും, എന്തുകൊണ്ടാണ് ബാറ്റിങില്‍ ക്ലിക്കാവാത്തതെന്നും ആരാധകരടക്കം പലരും നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരെയെല്ലാം സഞ്ജു ഇപ്പോൾ വലിയ ആവേശത്തിലും ആഹ്ലാദത്തിലുമാക്കിയിരിക്കുകയാണ്.
സൗത്താഫ്രിക്കയുമായുള്ള കളിയിലേതു പോലെ ക്രീസിലെത്തിയാല്‍ സമയമെടുത്ത് കളിക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്. സമയമെടുത്ത് ക്രീസില്‍ നിലയുറപ്പിച്ച ശേഷം ഈ തരത്തില്‍ തകര്‍ത്തടിക്കൂയെന്നും ശ്രീകാന്ത് ഉപദേശിക്കുന്നു.
വളരെ മികച്ച ടൈമിങോടെയാണ് സൗത്താഫ്രിക്കയ്ക്കെതിരേ സഞ്ജു ബാറ്റ് ചെയ്തത്. ലേറ്റ് ഷോട്ടുകളാണ് കൂടുതലും കളിച്ചത്. ബോള്‍ നന്നായി ബാറ്റിലേക്കു വരുന്ന അവസരങ്ങളില്‍ സഞ്ജു കൂടുതല്‍ മെച്ചപ്പെട്ട ബാറ്ററാണ്. പക്ഷെ വിക്കറ്റ് സ്ലോയാവുമ്പോള്‍ അദ്ദേഹം ഷോട്ടുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു. വിക്കറ്റ് ഫാസ്റ്റാണെങ്കില്‍ സഞ്ജു വളരെ നല്ല പ്ലെയറാണ്. സഞ്ജൂ, സൂപ്പര്‍ ഡാ മാച്ചാ, ഞാന്‍ വളരെ ഹാപ്പിയാണെന്നും ശ്രീകാന്ത് ആവേശത്തോടെ പുകഴ്ത്തി.
അതിമനോഹരമായ ഷോട്ടുകളായിരുന്നു സൗത്താഫ്രിക്കയ്‌ക്കെതിരേ സഞ്ജു കളിച്ചത്. അതിശയിപ്പിക്കുന്ന ബാറ്റിങ് പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. കേശവ് മഹാരാജിനെതിരേയുള്ള സഞ്ജുവിന്റെ ഇന്‍സൈഡ് ഔട്ട് ഷോട്ട് ത്രസിപ്പിക്കുന്നതായിരുന്നു. ഷോര്‍ട്ട് ബോളിനെതിരേയുള്ള സിക്‌സറും ഗംഭീരം. ഷോട്ട് ബോളിനെതിരേയുള്ള ആ പുള്‍ ഷോട്ടിനെക്കുറിച്ച് പറയാന്‍ വാക്കുകളില്ല.

വളരെ അപൂര്‍വ്വമായി മാത്രമേ ചിലര്‍ ഈ ഷോട്ടുകള്‍ കളിക്കാറുള്ളൂ. നമ്മുടെ രോഹിത് ശര്‍മ ഈ തരത്തിലുള്ള കിടിലന്‍ പുള്‍ ഷോട്ടുകള്‍ കളിക്കാറുണ്ട്, ചിലപ്പോള്‍ വിരാട് കോലിയും ഇതുപോലെയുള്ള ഷോട്ടുകള്‍ കളിക്കാറുണ്ട്. വളരെ നല്ലൊരു ക്രിസ്മസ് സമ്മാനം കൂടിയാണ് സഞ്ജു നല്‍കിയതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി സെഞ്ച്വറിയാണ് തന്റെ 16ാമത് ഏകദിനത്തില്‍ സഞ്ജു കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ തന്നെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ നേടിയ 86 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.
അന്നു ലഖ്‌നൗവില്‍ നടന്ന കളിയിലാണ് സഞ്ജു പുറത്താവാതെ 86 റണ്‍സെടുത്തത്. 63 ബോളകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ഇതേ സൗത്താഫ്രിക്കയ്‌ക്കെതിരേ തന്നെ ആദ്യ സെഞ്ച്വറിയും സഞ്ജു കുറിച്ചിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications