Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒറ്റ മത്സരത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി നേടി ശ്രീലങ്കന്‍ താരം ചരിത്രത്തില്‍ ഇടംപിടിച്ചു

കിടിലൻ ബാറ്റിംഗ് പ്രകടനവുമായി ശ്രീലങ്കൻ തരാം | Oneindia Malayalam

കൊളംബൊ: ഒരു മത്സരത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി നേടുന്ന കളിക്കാരനെന്ന നിലയില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം പിടിച്ച് ശ്രീലങ്കന്‍ താരം ആഞ്ചലോ പെരേര. ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു കളിക്കാരന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്നത്. നേരത്തെ 1938ല്‍ കെന്റ് ബാറ്റ്‌സ്മാന്‍ ആയിരുന്ന ആര്‍തര്‍ ഫാഗ് രണ്ട് ഇന്നിങ്‌സുകളിലുമായി 244, 202 എന്നിങ്ങനെ സ്‌കോര്‍ ചെയ്തിരുന്നു.
വനിതാ ഹോക്കിയില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് പരമ്പര
ശ്രീലങ്കയിലെ നോണ്ടെസ്‌ക്രിപ്റ്റ്‌സ് ക്രിക്കറ്റ് ക്ലബ്ബ് ക്യാപ്റ്റനാണ് ആഞ്ചലോ പെരേര. സിന്‍ഹളെസ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെതിരെ ജനുവരി 31 മുതല്‍ ഫിബ്രുവരി 3 വരെ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 201ഉം രണ്ടാം ഇന്നിങ്‌സില്‍ 231ഉം റണ്‍സ് താരം സ്‌കോര്‍ ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ 203 പന്തും രണ്ടാം ഇന്നിങ്‌സില്‍ 268 പന്തുമാണ് ആഞ്ചലോ നേരിട്ടത്. മത്സരം സമനിലയില്‍ അവസാനിച്ചു.

cricket

ശ്രീലങ്കന്‍ ദേശീയ ടീമിനുവേണ്ടി പെരേര കളിച്ചിട്ടുണ്ട്. നാല് ഏകദിന മത്സങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും പെരേര കളിച്ചെങ്കിലും ടീമില്‍ സ്ഥിരാംഗത്വം നേടാനായില്ല. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 2013ലായിരുന്നു അരങ്ങേറ്റം. 2016ല്‍ അവസാന ഏകദിനത്തിലും കളിച്ചു. ആകെ 97 ഫസ്റ്റ് ക്ലാസ് മത്സങ്ങളില്‍നിന്നും 6941 റണ്‍സ് നേടി. 18 സെഞ്ച്വറികളും 33 അര്‍ധസെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. സമീപകാലത്ത് ക്രിക്കറ്റില്‍ പിന്നോക്കംപോയ ശ്രീലങ്ക പെരേരയെ പോലുള്ള കളിക്കാരെ മുന്‍നിരയിലേക്ക് കൊണ്ടുവന്നേക്കും. ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്താനിരിക്കുന്ന ശ്രീലങ്കന്‍ ടെസ്റ്റ് ടീമില്‍ താരം ഉള്‍പ്പെട്ടാലും അത്ഭുതപ്പെടാനില്ല.

Story first published: Monday, February 4, 2019, 17:49 [IST]
Other articles published on Feb 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+