ഇംഗ്ലണ്ടിനെതിരേ റെക്കോഡ് വിജയവുമായി ശ്രീലങ്ക... തുടര്‍ തോല്‍വിയില്‍ നിന്ന് മോചനം
കൊളംബോ: ഏകദിന പരമ്പര കൈവിട്ടെങ്കിലും ഇംഗ്ലണ്ടിനെതിരേ റെക്കോഡ് വിജയവുമായി ശ്രീലങ്കയുടെ തിരിച്ചുവരവ്. ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തിലാണ് ശ്രീലങ്ക സിംഹാളവീര്യം പുറത്തെടുത്തത്. മഴയെ തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 219 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് ലങ്ക സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ പിന്നീടുള്ള മൂന്ന് മല്‍സരങ്ങളിലും വിജയക്കൊടി നാട്ടി ഇംഗ്ലണ്ട് പരമ്പര ഉറപ്പിച്ചിരുന്നു. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ലീഡ് 3-1ല്‍ അവസാനിച്ചു. തുടര്‍ച്ചയായ അഞ്ച് ഏകദിന മല്‍സരങ്ങളിലെ തോല്‍വിക്കു ശേഷം ശ്രീലങ്കയുടെ ആദ്യ വിജയം കൂടിയാണിത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ലോക ഒന്നാം നമ്പര്‍ ഏകദിന ടീം കൂടിയായ ഇംഗ്ലണ്ടിനെതിരേ ആറ് വിക്കറ്റിന് 366 റണ്‍സെന്ന റെക്കോഡ് സ്‌കോര്‍ അടിച്ചെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേ ലങ്ക നേടുന്ന ഏകദിനത്തിലെ എക്കാലത്തെയും മികച്ച ടീം ടോട്ടലാണിത്. ടോപ് ഓര്‍ഡറിലെ ആദ്യ നാല് താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടിയതാണ് ലങ്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. 1998നു ശേഷം ആദ്യമായാണ് ഏകദിന മല്‍സരത്തില്‍ ലങ്കയുടെ ആദ്യ നാല് താരങ്ങള്‍ അര്‍ധസെഞ്ച്വറി നേടുന്നത്. നിറോഷന്‍ ഡിക്ക്‌വെല്ല 95 (97 പന്ത്, 12 ബൗണ്ടറി), സദിറ സമരവിക്രമ 54 (48 പന്ത്, എട്ട് ഫോര്‍), ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമല്‍ 80 (73 പന്ത്, ആറ് ഫോര്‍, രണ്ട് സിക്‌സര്‍), കുശാല്‍ മെന്‍ഡിസ് 56 (33 പന്ത്, ആറ് സിക്‌സര്‍, ഒരു ഫോര്‍) എന്നിവരാണ് ആതിഥേയ ബാറ്റിങ് നിരയില്‍ തിളങ്ങിയത്.

മറുപടിയില്‍ 26.1 ഓവറില്‍ ഒമ്പത് വിക്കറ്റിന് 132 റണ്‍സിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തിയ സമയത്താണ് മഴയെത്തിയത്. തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്കയെ 219 റണ്‍സിന് വിജയികളായി പ്രഖ്യാപിച്ചു. 67 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. ശ്രീലങ്കയ്ക്കായി അഖില ധനഞ്ജയ നാലും ദുഷ്മന്ത ചമീറ മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി. ശ്രീലങ്കയുടെ നിറോഷന്‍ ഡിക്ക്‌വെല്ലയെ മാന്‍ ഓഫ് ദി മാച്ചായും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനെ മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുത്തു.
തോല്‍വിക്ക് വിരാമമിട്ട് തലൈവാസ്, യു മുംബ ടൈറ്റന്‍സിനെ തകര്‍ത്തു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications