Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; തോല്‍വിക്ക് വിരാമമിട്ട് തലൈവാസ്, യു മുംബ ടൈറ്റന്‍സിനെ തകര്‍ത്തു

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ തമിഴ് തലൈവാസും, യു മുംബയും ജയിച്ചു. ആദ്യ മത്സരത്തില്‍ യു മുംബ കരുത്തരായ തെലുഗ് ടൈറ്റന്‍സിനെ 41-20 എന്ന വന്‍ മാര്‍ജിനിലാണ് തകര്‍ത്തത്. രണ്ടാം മത്സരത്തില്‍ തമിഴ് തലൈവാസ് പൂണേരി പള്‍ട്ടാനെ 36-31 എന്ന സ്‌കോറിനും വീഴ്ത്തി. തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്കുശേഷമായിരുന്നു തലൈവാസിന്റെ വിജയം.

ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്ന് കരുതപ്പെട്ടിരുന്ന യു മുംബ തെലുഗ് ടൈറ്റന്‍സ് മത്സരം തീര്‍ത്തും ഏകപക്ഷീയമായി. യു മുംബയ്ക്കുവേണ്ടി ആകെ പതിനേഴ് പോയന്റുകള്‍ നേടിയ സിദ്ധാര്‍ഥ് ദേശായി മിന്നുന്ന പ്രകടനം നടത്തി. സിദ്ധാര്‍ഥിന്റെ പ്രകടനം തന്നെയാണ് കളി ഏകപക്ഷീയമാക്കിയത്. മറുവശത്ത് സൂപ്പര്‍താരം രാഹുല്‍ ചൗധരി 7 പോയന്റുകള്‍ നേടി മുന്നിട്ടുനിന്നു. ഇതോടെ പ്രോ കബഡി ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി 700 പോയന്റുകള്‍ നേടുന്ന കളിക്കാരനെന്ന ബഹുമതിയും രാഹുലിന് സ്വന്തമായി.

prokabaddi

മറ്റൊരു മത്സരത്തില്‍ തോല്‍വിയില്‍ നിന്നും കരയറാനെത്തിയ തമിഴ് തലൈവാസിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ശക്തമായ പോരാട്ടം കാഴ്ചവെച്ച പൂണേരി പള്‍ട്ടാന്‍ ഒരുവസരത്തില്‍ ജയപ്രതീക്ഷയുണര്‍ത്തിയിരുന്നു. തലൈവാസിനുവേണ്ടി ക്യാപ്റ്റന്‍ അജയ് താക്കൂര്‍ 12 പോയന്റുകള്‍ നേടി. ഇതോടെ പ്രോ കബഡി ലീഗില്‍ ആകെ 600 പോയന്റുകള്‍ മറികടക്കാനും അജയ് താക്കൂറിന് കഴിഞ്ഞു. ജസ്‌വിര്‍ സിങ് ടീമിനായി എട്ടു പോയന്റുകളും നേടി. പള്‍ട്ടാന്മാര്‍ക്കുവേണ്ടി ജിബി മോറെ 10 പോയന്റുകളും നിതിന്‍ തൊമാര്‍ 8 പോയന്റുകളും സ്വന്തമാക്കി.

Story first published: Wednesday, October 24, 2018, 10:12 [IST]
Other articles published on Oct 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+