For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പെരേരയെ തിരികെ വിളിച്ച് ശ്രീലങ്ക; വിന്‍ഡീസിനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

srilanka

കൊളംബോ: ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഓള്‍റൗണ്ടര്‍ തിസാര പെരേരയെ ടി20 ടീമിലേക്ക് തിരികെവിളിച്ച് ശ്രീലങ്ക. വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കായുള്ള ടീമിലാണ് പെരേര തിരികെയെത്തിയത്. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ശ്രീലങ്ക പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പെരേരയ്ക്ക് കഴിഞ്ഞു.

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ 32, 36 എന്നിങ്ങനെയാണ് പെരേരയുടെ സ്‌കോര്‍. പെരേരയ്ക്ക് പിന്നാലെ പേസര്‍ നുവാന്‍ പ്രദീപിനേയും ടി20 സംഘത്തില്‍ ഉള്‍പ്പെടുത്തി. യിട്ടുണ്ട്. ഏകദിന പരമ്പരയില്‍ പ്രദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഭാനുക രാജപക്‌സ, ഒഷാദ ഫെര്‍ണാണ്ടോ തുടങ്ങിയവര്‍ക്ക് സ്ഥാനം നിലനിര്‍ത്താനായില്ല. പാക്കിസ്ഥാനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഇവര്‍ക്ക് തുണയായത്.

srilanka-squad

ലസിത് മലിംഗയാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍, ആവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ പെരേര, ഷെഹാന്‍ ജയസൂര്യ, നിറോഷന്‍ ദിക്വെല്ല, കുശാല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസല്‍വ, ദസുന്‍ ഷനക, ഹസാരംഗ, ലക്ഷാന്‍ സന്ദകന്‍, ഇസരു ഉദന, ലാഹിരു കുമര എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ധനുഷ്‌ക ഗുണതിലക പരിക്കുമൂലം പുറത്താണ്. മാര്‍ച്ച് 4ന് ആദ്യ ടി20 മത്സരം നടക്കും.

Story first published: Friday, February 28, 2020, 9:26 [IST]
Other articles published on Feb 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+