IPL 2020: ഡല്‍ഹിയോ, രാജസ്ഥാനോ- ഈ സീസണിലെ ബെസ്റ്റ് ടീം ഏതെന്ന് ചോപ്ര പറയുന്നു

ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ടീം ഏതാണെന്നും മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാഹബാദിന് ഇത്തവണ ഒരു വിജയം പോലും നേടാന്‍ കഴിയാത്തതിനുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്ര. ഡല്‍ഹി ക്യാപ്പിറ്റല്‍സും ഹൈദരാബാദും തമ്മില്‍ ഇന്നു രാത്രി നടക്കാനിരിക്കുന്ന ഐപിഎല്‍ മല്‍സരത്തെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച് പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്ന ടീമാണ് ഡല്‍ഹി. എന്നാല്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്തുമാണ്. വിജയവഴിയില്‍ തിരിച്ചെത്തിയേ തീരൂവെന്ന വെല്ലുവിളിയുമായാണ് ഹൈദരാബാദ് ഡല്‍ഹിയുമായി കൊമ്പുകോര്‍ക്കുന്നത്.

ഡല്‍ഹി ഏറ്റവും മികച്ച ടീം
ഈ സീസണില്‍ ഇതുവരെ നടന്ന മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ശ്രേയസ് അയ്യരുടെ ഡല്‍ഹി തന്നെയാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമെന്നു ചോപ്ര ചൂണ്ടിക്കാട്ടി. ഡല്‍ഹിക്കെതിരേ കച്ച മുറുക്കുമ്പോള്‍ ഹൈദരാബാദ് ഒട്ടും ആത്മവിശ്വാസത്തില്‍ അല്ല. ബാറ്റ് നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല എന്നതാണ് അവര്‍ക്കു തിരിച്ചടിയാവുന്നത്.
ബാറ്റിങാണ് ഹൈദരാബാദിന്റെ പ്രധാന പ്രശ്‌നം. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന കെയ്ന്‍ വില്ല്യംസണിനെ അവര്‍ ഡല്‍ഹിക്കെതിരേ കളിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായം. അദ്ദേഹം പൂര്‍ണ ഫിറ്റുമാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

നബിക്കു പകരം വില്ല്യംസണ്‍
കഴിഞ്ഞ മല്‍സരത്തില്‍ പ്ലെയിങ് ഇലവനിലെത്തിയ അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹ്മമദ് നബിക്കു പകരം വില്ല്യംസണിനെ ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമന്ന് ചോപ്ര നിര്‍ദേശിക്കുന്നു.
നബിയില്ലാതെ തന്നെ ഹൈദബാദിന് മുന്നേറാന്‍ കഴിയും. കാരണം ഭേദപ്പെട്ട ബൗളിങ് നിര അവര്‍ക്കുണ്ട്. അത്ര മികച്ചത് അല്ലെങ്കില്‍ കൂടി നബിയുടെ അഭാവം പ്രകടമാവാതെ നോക്കാന്‍ ബൗളിങ് നിരയ്ക്കു കഴിയും. നബിക്കു പകരം ബില്ലി സറ്റാന്‍ലേക്കതിനെ കളിപ്പിച്ചതു കൊണ്ടു പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

ദുര്‍ബലമായ മധ്യനിര
ബാറ്റിങില്‍ മധ്യനിര ദുര്‍ബലമാണെന്നതാണ് ഹൈദരാബാദിന്റെ ഏറ്റവും വലിയ വീക്ക്‌നെസ്. അതുകൊണ്ടു തന്നെ ഇവിടെ ഒരു മുന്‍നര ബാറ്റ്‌സ്മാനെയും അവര്‍ക്കു വേണമെന്നു ചോപ്ര അഭിപ്രായപ്പെട്ടു.
ബെയര്‍സ്റ്റോ, വാര്‍ണര്‍, വില്ല്യംസണ്‍, മനീഷ് പാണ്ഡെ എ്ന്നിങ്ങനെയായിരിക്കണം ഹൈദരാബാദിന്റെ ടോപ്പ് ഫോറില്‍ വേണ്ടത്. അതിനു ശേഷം 5-7 പൊസിഷനില്‍ ആരെ ഇറക്കിയാലും കുഴപ്പമില്ല. എന്നാല്‍ ഈ നാലു പേരില്‍ മൂന്നു പേരെ മാത്രം കളിപ്പിച്ച് വില്ല്യംസണിനെ മാറ്റിനിര്‍ത്തിയാല്‍ നബി, റാഷിദ് എന്നിവര്‍ നന്നായി ബൗള്‍ ചെയ്താലും ഹൈദരാബാദിന്റെ സ്‌കോര്‍ ബോര്‍ഡില്‍ വേണ്ടത്ര റണ്‍സ് ഉണ്ടാവില്ലെന്നും ചോപ്ര വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications