Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍സിബിയെപ്പറ്റി ആ പ്രവചനം കിറുകൃത്യം!! ഇപ്പോള്‍ വൈഭവിനെക്കുറിച്ച് പ്രവചിച്ച് ശ്രീ, ഒപ്പം ഉപദേശവും

ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ നക്ഷത്രമായി ഉദിച്ചുയര്‍ന്ന കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ കുറിച്ച് വമ്പന്‍ പ്രവചനവമുമയി മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. ഒപ്പം 15കാരനു വലിയൊരു ഉപദേശവും കൂടി അദ്ദേഹം നല്‍കിയിരിക്കുകയാണ്. മൈഖേലിനു (Mykhel) നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് നേട്ടങ്ങള്‍ പങ്കാളിയായ ശ്രീ.

ഐപിഎല്ലിലെ മിന്നുന്ന പ്രകടനങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും വൈഭവിനു ആദ്യമായി വിളിയെത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന യുകെ പര്യടനത്തിനും തുടര്‍ന്നുള്ള ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുമുള്ള ടീമുകളിലാണ് കൗമാര താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

SREESANTH

വൈഭവിനു ഉപദേശം

വളരെ ചെറിയ പ്രായത്തില്‍ ഇത്രയുമധികം പ്രശസ്തിയും സാമ്പത്തികനേട്ടവുമെല്ലാം ലഭിച്ചതിനാല്‍ വൈഭവ് സൂര്യവംശി വളരെയധികം ശ്രദ്ധിക്കണമെന്നും ക്രിക്കറ്റില്‍ നിന്നും വഴി മാറി പോവാതിരിക്കാന്‍ നോക്കണമെന്നുമാണ് എസ് ശ്രാശാന്തിന്റെ ഉപദേശം.

'മാനേജര്‍മാരില്‍ നിന്നെല്ലാം അകന്നു നില്‍ക്കണമെന്നാണ് വൈഭവ് സൂര്യവംശിയോടു എനിക്കു അഭ്യര്‍ഥിക്കാനുള്ളത്. കുടുംബത്തിന്റെ സംരക്ഷണയില്‍ തന്നെ തുടരുകയും വേണം, കാരണം വെറും 15 വയസ്സായിട്ടേയുള്ളൂ.

ക്രിക്കറ്റ് കളിക്കുന്നതില്‍ മാത്രം വൈഭവ് ശ്രദ്ധിക്കണം. അടുത്ത ഒന്ന്, രണ്ട് വര്‍ഷത്തേക്കു പരസ്യങ്ങളില്‍ നിന്നെല്ലാം അകന്നു നില്‍ക്കേണ്ടതുണ്ട്. ഇപ്പോള്‍ മറ്റൊന്നും അത്ര വിഷയമല്ല, നിന്റെ ഗെയിമില്‍ മാത്രം ശ്രദ്ധിക്കൂ'- ശ്രീശാന്ത് പറയുന്നു.

സമാപിച്ച ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തയ ഗംഭീര പ്രകടനത്തോടെ വൈഭവിന്റെ ആഗോള പ്രശസ്തിയും കുതിച്ചുയര്‍ന്നിരിക്കുകയാണ്. എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡുള്‍പ്പെടെ അഞ്ചു പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് താരം കൈക്കലാക്കിയത്.

776 റണ്‍സോടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് വൈഭവിനായിരുന്നു. 237.31 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ്പ് വിന്നറായും താരം മാറിയിരുന്നു.

കൂടാതെ ഒരു സീസണില്‍ ഏറ്റവുമധികം സിക്‌സറെന്ന മുന്‍ ഇതിഹാസംക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡും വൈഭവ് പഴങ്കഥയാക്കിയിരുന്നു. 72 സിക്‌സറാണ് ഇടംകൈയന്‍ ബാറ്റര്‍ വാരിക്കൂട്ടിയത്.

ശ്രീശാന്തിന്റെ പ്രവചനം

2028ല്‍ അമേരിക്കയിലെ ലോസാഞ്ചലസില്‍ നടക്കാനിരിക്കുന്ന അടുത്ത ഒളിംപിക്‌സില്‍ ഇന്ത്യക്കു ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശി സ്വര്‍ണ മെഡല്‍ നേടിത്തരുമെന്നാണ് ശ്രീശാന്തിന്റെ വമ്പന്‍ പ്രവചനം. നേരത്തേ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീട വിജയം കൃത്യമായി പ്രവചിക്കാനും അദ്ദേഹത്തിനായിരുന്നു.

VAIBHAV SOORYAVANSHI

'റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലില്‍ കന്നി ട്രോഫി നേടിയാല്‍ തുടര്‍ച്ചയായി രണ്ടോ, മൂന്നോ തവണ ചാംപ്യന്‍മാരാവുമെന്നു ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ പ്രവചിച്ചിരുന്നു. ഇപ്പോള്‍ ആര്‍സിബി തുടരെ രണ്ടു ട്രോഫികള്‍ നേടിയിരിക്കുകയാണ്.

ഇപ്പോള്‍ എന്റെ പ്രവചനം വൈഭവ് സൂര്യവംശി നമുക്ക് സ്വര്‍ണം നേടിത്തരുമെന്നാണ്. 2028ലെ എല്‍എ ഗെയിംസില്‍ ഇന്ത്യക്കു ഒളിംപിക് സ്വര്‍ണം സമ്മാനിക്കാന്‍ അവനു സാധിക്കും'- ശ്രീശാന്ത് പ്രവചിക്കുന്നു.

'സച്ചിന്‍ പാജിയും (സച്ചിന്‍ ടെണ്ടുല്‍ക്കര്‍) വിരാട് കോലിയും കാരണമാണ് ക്രിക്കറ്റ് ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. വിരാടിനുള്ള വന്‍ ആരാധക പിന്തുണയാണ് ക്രിക്കറ്റിനെ ഒളിംപിക്‌സിലെത്തിച്ചത്.

വൈഭവും അവന്റെ മികവും കാരണം ഒളിംപിക്‌സ് സ്വര്‍ണം ഇന്ത്യക്കായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ക്രിക്കറ്റര്‍മാരും ഇനി ഒളിംപ്യന്‍മാരെന്നു വിളിക്കപ്പെടുകയും ചെയ്യും'- ശ്രീ കൂട്ടിച്ചേര്‍ത്തു.

അടുത്ത ഒളിംപിക്‌സില്‍ ക്രിക്കറ്റിനെയും മല്‍സര ഇനമായി ഉള്‍പ്പെടുത്തിയത് ഇന്ത്യയടക്കമുള്ള പവര്‍ഹൗസുകളെ ആവേശക്കിലാക്കിയിട്ടുണ്ട്. ടി20 ഫോര്‍മാറ്റിലായിരിക്കും ഒളിംപിക്‌സിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍. ക്രിക്കറ്റില്‍ സ്വര്‍ണം തന്നെ െൈകക്കലാക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

Story first published: Monday, June 8, 2026, 10:35 [IST]
Other articles published on Jun 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+