Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്തിന്റെ ബൗളിങ് ഇപ്പോഴും മികച്ചത് തന്നെ, പോരായ്മ ഒന്നു മാത്രം! - സച്ചിന്‍ ബേബി പറയുന്നു

1

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികള്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ കൂടിയായ ശ്രീശാന്തിന്റെ മടങ്ങിവരവിനു വേണ്ടി കാത്തിരിക്കുന്നത്. ഐപിഎല്ലിലെ ഒത്തുകളി വിവാദവും തുടര്‍ന്നുണ്ടായ വിലക്കും കാരണം ഏഴു വര്‍ഷം കളത്തിനു പുറത്തായിരുന്നു ശ്രീ. എന്നാല്‍ വര്‍ഷങ്ങങ്ങള്‍ നീണ്ട നിയമപ്പോരാട്ടം നടത്തി തന്റെ നിരപരാധിത്വം തെളിയിച്ച ശേഷം വീണ്ടും പന്തെറിയാന്‍ കച്ചമുറുക്കുകയാണ് അദ്ദേഹം.

പുതിയ സീസണിലെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനു വേണ്ടി കളിച്ചു കൊണ്ടായിരിക്കും ശ്രീശാന്തിന്റെ തിരിച്ചുവരവ്. സപ്തംബറില്‍ വിലക്കിന്റെ കാലാവധി അവസാനിച്ചാല്‍ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തേ അറിയിച്ചിരുന്നു. ശ്രീശാന്തിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി.

മാച്ച് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല

ശ്രീശാന്ത് കേരള ടീമിനൊപ്പം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. തന്റെ പഴയ താളം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് 37 കാരനായ പേസര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ശ്രീശാന്തിന്റെ ബൗളിങിന് ഇപ്പോഴും പഴയ മൂര്‍ച്ചയുണ്ടെന്നും എതിരേ കളിക്കുക കടുപ്പമാണെന്നും സച്ചിന്‍ ബേബി പറയുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ മാച്ച് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ആശങ്കയുള്ളത്. ശ്രീശാന്തിന്റെ ഇപ്പോഴത്തെ ഏക പോരായ്മയും ഇതാണ്. വര്‍ഷങ്ങളായി ശാരീരികമായി നല്ല ഫിറ്റ്‌നസ് നിലനിര്‍ത്തുന്നുണ്ടെങ്കിലും മാച്ച് ഫിറ്റ്‌നസിലേക്കു അദ്ദേഹം ഇനിയും എത്തിയിട്ടില്ലെന്നു സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ഒരുമിച്ച് പരിശീലനം നടത്തുന്നു

കഴിഞ്ഞ ഏഴു വര്‍ഷമായി ശ്രീശാന്തും താനും ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ്. എല്ലായ്‌പ്പോഴും ബൗള്‍ ചെയ്യാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ശരീരം ഇപ്പോളും നന്നായി നിലനിര്‍ത്തുകയും ചെയ്യുന്നു.
മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ശ്രീശാന്ത് ഇനി ചെയ്യാനുള്ളത്. ശാരീരികമായി മികച്ച ഫിറ്റായതിനാല്‍ അത് അത്ര ബുദ്ധിമുട്ടാണെന്നു കരുതുന്നില്ല. നെറ്റ്‌സില്‍ ഇപ്പോള്‍ അദ്ദേഹം വളരെ മികച്ച ബൗളിങാണ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു.

എല്ലാവരും കാത്തിരിക്കുന്നു

ശ്രീശാന്തില്‍ പഴയ ഊര്‍ജവും കരുത്തുമെല്ലാം ഇപ്പോഴുമുണ്ട്. ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ മടങ്ങി വരവിനു വേണ്ടി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ മഴക്കാലമാണ്, മാത്രമല്ല ലോക്ക്ഡൗണുമുണ്ട്. ഇവ കഴിഞ്ഞാല്‍ ശ്രീശാന്ത് മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. അതിനു വേണ്ടി അദ്ദേഹം ഇപ്പോള്‍ കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കു വേണ്ടി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി20കളും കളിച്ചിട്ടുള്ള ശ്രീശാന്ത് 169 വിക്കറ്റുകള്‍ ആകെ നേടിയിട്ടുണ്ട്. 2011ലാണ് താരം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്.

Story first published: Wednesday, July 1, 2020, 14:38 [IST]
Other articles published on Jul 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+