Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി മതിയാക്കിയോ?; ശ്രീശാന്തിന് വിഖ്യാത സംവിധായകന്‍ സ്പീല്‍ബര്‍ഗിനൊപ്പം ജോലി ചെയ്യണം

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് കളിക്കളത്തിനകത്തും പുറത്തും വിവാദങ്ങളുടെ കൂട്ടുകാരനായിരുന്നു. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍നിന്നും വിട്ടുനില്‍ക്കുന്ന ശ്രീശാന്ത് ഇപ്പോള്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണ്. ഇതിനിടെ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അവസാനം വരെ പങ്കെടുത്തും ശ്രദ്ധേനേടി. സിനിമയില്‍തന്നെ തുടരാനാണ് ശ്രീശാന്തിന്റെ ആഗ്രഹം.
വിരമിക്കല്‍ പ്രഖ്യാപിച്ച ആന്‍ഡി മറെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്ത്
ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള വഴികള്‍ ഓരോന്നും ബിസിസിഐയുടെ ഇടപെടല്‍മൂലം ഇല്ലാതാകുന്നതിനാല്‍ സിനിമയില്‍ അവസരങ്ങള്‍ തേടുകയാണ് ഇപ്പോള്‍ മുന്‍ താരം. ഏതൊക്കെ സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന ഒരു ചോദ്യത്തിന് വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ പേരാണ് ശ്രീശാന്ത് പറഞ്ഞത്. സ്പീല്‍ബര്‍ഗിനൊപ്പം ജോലി ചെയ്യുന്നത് തന്റെ സ്വപ്‌നമാണെന്ന് ശ്രീശാന്ത് പറയുന്നു.

sreesanth

ഹോളിവുഡില്‍ ചെറിയൊരു റോള്‍ ആണെങ്കിലും അത് വലിയ അനുഭവസമ്പത്തായിരിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു. അവസരം ലഭിച്ചാല്‍ അത് ഒരു സ്വപ്‌നസാക്ഷാത്കാരമാകും. ജീവിതത്തില്‍ എന്തും സംഭവിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താന്‍. ജീവിതത്തെ ഒരു അത്ഭുതമായി കരുതുന്നു. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച തനിക്ക് ഇതുവരെ എത്താനായത് നേട്ടമാണ്. കേരളത്തിനുവേണ്ടിയും ഇന്ത്യയ്ക്കുവേണ്ടിയും ക്രിക്കറ്റ് കളിച്ചു. ടിവി ഷോകളിലും സിനിമകളിലും അവസരം ലഭിച്ചെന്നും ശ്രീശാന്ത് പറഞ്ഞു.

കല തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നാണ് ശ്രീശാന്ത് പറയുന്നത്. അച്ഛന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സഹോദരി ടിവി ചാനലുകളില്‍ സജീവമാണ്. സഹോദരന്‍ സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. സഹോദരി ഭര്‍ത്താവ് ഗായകനാണെന്നും ശ്രീശാന്ത് പറഞ്ഞു. ക്രിക്കറ്റിനൊപ്പം സിനിമയേയും താന്‍ ഇഷ്ടപ്പെടുന്നു. ഇഷ്ടപ്പെടുന്നതെന്തും ഈ ചെറിയ ജീവിതത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നയാളാണ് താനെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ പറയുന്നുണ്ട്.

Story first published: Tuesday, January 15, 2019, 8:51 [IST]
Other articles published on Jan 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+