Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീയും ഉത്തപ്പയും ഇര്‍ഫാനും ഒരേ ടീമില്‍! യൂസുഫ് മറുഭാഗത്ത്, പുതിയ ലീഗ് വരുന്നു

ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിക്കാന്‍ പുതിയൊരു ഫ്രാഞ്ചൈസി ലീഗ് കൂടി വരുന്നു. വിരമിച്ച ഇന്ത്യയുടെ മുന്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ടാണ് ഈ ടൂര്‍ണമെന്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. സിം ആഫ്രോ ടി10 ലീഗെന്ന പേരില്‍ സിംബാബ്‌വെയിലാണ് ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്. ഇന്ത്യക്കൊപ്പം നേരത്തേ ലോകകപ്പ് കിരീട വിജയത്തില്‍ പങ്കാളിയായ ചില താരങ്ങള്‍ ഈ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നുണ്ട്.

മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്, വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍, വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍, മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍, ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയവരാണ് സിം ആഫ്രോ ടി10 ലീഗിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.

SREESANTH

സിംബാബ്‌വെ, സൗത്താഫ്രിക്ക എന്നീവിടങ്ങളില്‍ നിന്നുള്ള അഞ്ചു ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. സിംബാബ്‌വെയില്‍ നിന്നും രണ്ടും സൗത്താഫ്രിക്കയില്‍ മൂന്നും ടീമുകള്‍ കിരീടപ്പോരിന് ഇറങ്ങും. ഹരാരെ ഹറിക്കെയ്ന്‍, ഡര്‍ബന്‍ ക്വലന്ദേഴ്‌സ്, കേപ്ടൗണ്‍ സാംപ് ആര്‍മി, ബുലാവായോ ബ്രേവ്‌സ്, ജൊഹാനസ്ബര്‍ഗ് ബുഫാലോസ് എന്നിവയാണ് സിം ആഫ്രോ ടി10 ലീഗിലെ ടീമുകള്‍.

ഇന്ത്യന്‍ താരങ്ങളില്‍ സ്റ്റുവര്‍ട്ട് ബിന്നിയും പാര്‍ഥീവ് പട്ടേലും സൗത്താഫ്രിക്കയില്‍ നിന്നുള്ള കേപ് ടൗണ്‍ സാംപ് ആര്‍മിക്കൊപ്പമാണ്. ശ്രീശാന്താവാട്ടെ ഹരാരെ ഹറിക്കെയ്ന്‍സിനായി പന്തെറിയും. ശ്രീക്ക് കൂട്ടായി മുന്‍ ടീമംഗങ്ങളായ റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍ പഠാന്‍ എന്നിവരും ടീമിലുണ്ട്. എന്നാല്‍ യൂസുഫ് പഠാന്റെ ടീം ജൊഹാനസ്ബര്‍ഗ് ബുഫാലോസാണ്.

ROBIN UTHAPPA

ഒമ്പതു ദിവസം മാത്രമേ സിം ആഫ്രോ ടി10 ലീഗിനു ദൈര്‍ഘ്യമുള്ളൂ. ഈ മാസം 20നാണ് ടൂര്‍ണമെന്റിനു തുടക്കമാവുക. ഫൈനല്‍ ജൂലൈ 29നു ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബിലും നടക്കും. ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രമല്ല ബോളിവുഡിനും ടൂര്‍ണമെന്റില്‍ പങ്കാളിത്തമുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണ് ഹരാരെ ഹറിക്കെയ്ന്‍സ്.

പിഎസ്എല്‍ ടീമായ ലാഹോര്‍ ക്വലന്ദേഴ്‌സാണ് ഡര്‍ബന്‍ ക്വലന്ദേഴ്‌സിന്റെ ഉടമകള്‍. അബുദാബി ടി10 ലീഗില്‍ മല്‍സരിക്കുന്ന ചെന്നൈ ബ്രേവ്‌സ്, മോറിസ് വില്ലെ സാംപ് ആര്‍മി എന്നിവര്‍ക്കു കീഴിലുള്ളതാണ് ബുലാവായോ ബ്രേവ്‌സ്, കേപ്ടൗണ്‍ സാംപ് ആര്‍മി എന്നീ ടീമുകള്‍.

Story first published: Tuesday, July 4, 2023, 9:29 [IST]
Other articles published on Jul 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+