Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കും രോഹിത്തിനും ശേഷം ആര്? ഭാവി ക്യാപ്റ്റനെ പ്രവചിച്ച് ശ്രീശാന്ത്

വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആരു നയിക്കും? ചോദ്യം ഗൗരവമുള്ളതാണ്. നിലവില്‍ ഇരുവരെയും ആശ്രയിച്ചാണ് ടീം ഇന്ത്യയുടെ പ്രയാണം. രണ്ടുപേരും ടീമിലെ തലമുതിര്‍ന്നവര്‍. മൂന്നു ഫോര്‍മാറ്റിലും കോലിയാണ് ടീമിനെ വഴിനടത്തുന്നത്. എന്നാല്‍ കോലിയുടെ അഭാവത്തിലും ഇന്ത്യയ്ക്ക് ജയം തുടരാന്‍ കഴിയുമെന്ന് നിരവധി അവസരങ്ങളില്‍ രോഹിത് ശര്‍മ കാട്ടിത്തന്നിട്ടുണ്ട്.

ഭാവി ക്യാപ്റ്റൻ

ഐപിഎല്ലില്‍ രോഹിത്തിന്റെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനവും ഏറെ പ്രശംസനീയം. പക്ഷെ കോലിയും രോഹിത്തിനും ശേഷം ആരെന്നതിനെക്കുറിച്ച് ആര്‍ക്കും വലിയ ധാരണയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെയും ഈ ചോദ്യം അലട്ടുന്നുണ്ട്. പുതിയ യുവനായകനെ കണ്ടെത്തി വളര്‍ത്തിയെടുക്കേണ്ട സമയമാണിത്. ടീമില്‍ പ്രതിഭകളേറെ. ഇവരില്‍ ആരായിരിക്കും ഇന്ത്യയുടെ ഭാവി നായകന്‍? ചോദ്യം കടുപ്പമാണെങ്കിലും മുന്‍ ഇന്ത്യന്‍ ശ്രീശാന്തിന്റെ പക്കല്‍ ഇതിനുത്തരമുണ്ട്.

രാഹുൽ നയിക്കും

രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ശേഷം ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കെല്‍പ്പുള്ള താരമാര്? അടുത്തിടെ ഹെലോ ആപ്പില്‍ നടന്ന തത്സമയ പരിപാടിയിലാണ് ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ ശ്രീശാന്ത് തിരഞ്ഞെടുത്തത്. ശ്രീശാന്തിന്റെ നിരീക്ഷണത്തില്‍ കര്‍ണാടക താരമായ കെഎല്‍ രാഹുലായിരിക്കും വരുംഭാവിയില്‍ ദേശീയ ടീമിനെ നയിക്കുക.

ഉത്തരവാദിത്വവും പക്വതയും

കെഎല്‍ രാഹുലിന് പക്വതയുണ്ട്. ഉത്തരവാദിത്വമുണ്ട്. ടീമിനായി ഏതു പൊസിഷനിലും ബാറ്റു ചെയ്യാന്‍ രാഹുലിന് കഴിയും, ശ്രീശാന്ത് സൂചിപ്പിച്ചു. കോലിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് കെഎല്‍ രാഹുല്‍. കോലിയുടെ വര്‍ക്ക് എത്തിക്ക്‌സുതന്നെ ഇദ്ദേഹവും പിന്തുടരുന്നു. വ്യക്തിഗത നേട്ടങ്ങളെക്കാളുപരി ടീമിനായി കളിക്കാനാണ് കെഎല്‍ രാഹുല്‍ ഇഷ്ടപ്പെടുന്നത്, ശ്രീശാന്ത് വ്യക്തമാക്കി.

Most Read: ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി ആര് നേടും? മൂന്നു പേരെ പ്രവചിച്ച് ശ്രീശാന്ത്, ഹിറ്റ്മാനില്ല!

പഞ്ചാബ് നായകൻ

നിലവില്‍ ടെസ്റ്റ്, ഏകദിന, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കെഎല്‍ രാഹുല്‍. ഇതേസമയം, താരത്തിന്റെ നായകപാടവം ക്രിക്കറ്റ് ലോകം ഇനിയും കണ്ടിട്ടില്ല. പുതിയ ഐപിഎല്‍ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനാണ് താരം. എന്നാല്‍ കൊറോണ കാരണം ഐപിഎല്‍ അനിശ്ചിതത്വത്തിലായ സ്ഥിതിക്ക് ക്യാപ്റ്റന്‍ തൊപ്പിയണിയാന്‍ കെഎല്‍ രാഹുലിന് കാത്തിരിക്കേണ്ടി വരും.

വിക്കറ്റ് കീപ്പർ റോൾ

പറഞ്ഞുവരുമ്പോള്‍ റിഷഭ് പന്തിനെ തള്ളി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പരിവേഷവും താരം അവകാശപ്പെടുന്നുണ്ട്. ഓസ്‌ട്രേലിയയുമായുള്ള പരമ്പരയ്ക്കിടെ റിഷഭ് പന്തിന് പരിക്കേറ്റപ്പോഴാണ് കെഎല്‍ രാഹുല്‍ ഗ്ലൗസണിഞ്ഞത്. വിക്കറ്റിന് പിന്നിലെ താരത്തിന്റെ പ്രകടനം കണ്ടപ്പോള്‍ രാഹുലിനെ പതിവു കീപ്പറാക്കാന്‍ കോലിയും മുന്‍കൈയ്യെടുത്തു.

Most Read: ബൗളര്‍ ആര്, വേഗമെന്ത് ? ഒന്നും അദ്ദേഹം ശ്രദ്ധിക്കാറില്ല, ഇന്ത്യന്‍ ഇതിഹാസത്തെക്കുറിച്ച് ബ്രെറ്റ് ലീ

കാത്തിരിക്കാം

ആ പരമ്പരയില്‍ ഉടനീളം കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പറായത്. രാഹുലിനെ കീപ്പറാക്കിയാല്‍ ടീം ഇന്ത്യയ്ക്ക് രണ്ടുണ്ട് ഗുണം. ഒന്ന് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ എണ്ണം കുറയ്ക്കാം. രണ്ട് ടീമില്‍ അധിക ഓള്‍ റൗണ്ടറിന് ഇടംലഭിക്കും. എന്തായാലും കെഎല്‍ രാഹുലായിരിക്കുമോ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍? ഇതിനുത്തരം ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വരില്ല.

Story first published: Saturday, May 2, 2020, 16:38 [IST]
Other articles published on May 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+