For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി ആര് നേടും? മൂന്നു പേരെ പ്രവചിച്ച് ശ്രീശാന്ത്, ഹിറ്റ്മാനില്ല!

ഹെലോ ആപ്പിലൂടെയാണ് ശ്രീ ഇക്കാര്യം പറഞ്ഞത്

കൊച്ചി: ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയെന്നത് ഒരു കാലത്തു സ്വപ്‌നം കാണാന്‍ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. കാരണം ഒരിന്നിങ്‌സില്‍ ആകെയുള്ളത് 300 പന്തുകളാണ്. ഇതില്‍ നിന്നും ഏതൊങ്കിലുമൊരു താരം 200 റണ്‍സ് തികയ്ക്കുമെന്ന് ആരും സ്വപ്‌നം കണ്ടിട്ടു പോലുമില്ലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കി ലോകത്തെ വിസ്മയിപ്പിച്ചു. പിന്നീട് വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ എന്നിവരും ഇന്ത്യക്കു വേണ്ടി ഇരട്ട സെഞ്ച്വറികള്‍ നേടി. മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ഹിറ്റ്മാന്റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്. കൂടാതെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും അദ്ദേഹത്തിന്റെ പേരില്‍ തന്നെ (264 റണ്‍സ്).

sree

ഇനി ഏകദിനത്തിലെ കന്നി ട്രിപ്പിള്‍ സെഞ്ച്വറിക്കു വേണ്ടിയാണ് ലോകം കാത്തിരിക്കുന്നത്. ഭാവിയില്‍ അതും സംഭവിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഏകദിന ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിക്കാന്‍ സാധ്യതയുള്ള താരങ്ങളെ പ്രവടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്ത്. ഹെലോ ആപ്പിലൂടെ ലൈവില്‍ വന്നേേപ്പാഴായിരുന്നു ശ്രീയുടെ പ്രവചനം.

മൂന്നു പേരാണ് ഏകദിനത്തില്‍ ട്രിപ്പിള്‍ അടിക്കാന്‍ സാധ്യതയുള്ളവരെന്നു ശ്രീ പറയുന്നു. ഇവരില്‍ രണ്ടു പേരും ഇന്ത്യന്‍ താരങ്ങളാണ്. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, കെഎല്‍ രാഹുല്‍, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് ഏകദിനത്തില്‍ ട്രിപ്പിള്‍ തികയ്ക്കുകയെന്നാണ് ശ്രീയുടെ പ്രവചനം. എന്നാല്‍ ഏകദിനത്തില്‍ നിലവിലെ ഉയര്‍ന്ന സ്‌കോറിന് അവകാശിയായ രോഹിത് ശര്‍മയുടെ പേര് ശ്രീശാന്ത് പരാമര്‍ശിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

koh

തന്റെ ഫേവറിറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരെന്നും ശ്രീശാന്ത് ലൈവില്‍ വെളിപ്പെടുത്തി. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പേരായിരിക്കും താരം പറയുമെന്ന് ഏവരും കരുതിയെങ്കിലും തിരഞ്ഞെടുത്തത് മറ്റൊരു മുന്‍ ഇതിഹാസം കപില്‍ ദേവിനെയാണ്. 1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പുയര്‍ത്തിയത് കപിലിനു കീഴിലായിരുന്നു. ധോണിക്കു കീഴില്‍ നിരവധി മല്‍സരങ്ങളില്‍ കളിച്ച താരമാണ് ശ്രീശാന്ത്. രണ്ടു ലോകകപ്പ് വിജയങ്ങളിലും അദ്ദേഹത്തിനു പങ്കാളിയാവാന്‍ കഴിഞ്ഞു. 2007ലെ പ്രഥമ ടി20 ലോകകപ്പിലും 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ശ്രീയും സംഘത്തിലുണ്ടായിരുന്നു.

Story first published: Saturday, May 2, 2020, 15:50 [IST]
Other articles published on May 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+