Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറ്റൊരു രാജ്യത്തിനുവേണ്ടി കളിക്കുമോ?; വിവാദങ്ങള്‍ക്ക് ശ്രീശാന്തിന്റെ മറുപടി

മുംബൈ: ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക് ലഭിച്ച ശ്രീശാന്ത് മറ്റൊരു രാജ്യത്തിനുവേണ്ടി കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. പ്രത്യേകിച്ചും ബിജെപിക്കുവേണ്ടി മത്സരിച്ച ശ്രീശാന്ത് രാജ്യസ്‌നേഹയല്ലെന്നുവരെ പ്രചരണമുണ്ടായി. ഇതോടെ ഇതിന് മറുപടി നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം.

തന്നെ ക്രിക്കറ്റില്‍ നിന്നും വിലക്കിയ നടപടി ഹൈക്കോടതി ശരിവെച്ച ദിവസം തന്റെ മാനസികാവാസ്ഥ ശരിയായിരുന്നില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. വൈകാരികമായാണ് അന്ന് സംസാരിച്ചത്. ക്രിക്കറ്റാണ് തനിക്കെല്ലാം എന്നാണ് താന്‍ അര്‍ഥമാക്കിയത്. അല്ലാതെ, മറ്റൊരു രാജ്യത്തിനുവേണ്ടി കളിക്കാനുള്ള ആഗ്രഹം അല്ലായിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു.

sreesanth

വിദേശ രാജ്യങ്ങളില്‍ നടക്കുന്ന ടി20 ലീഗുകളില്‍ കളിക്കണമെന്ന ആഗ്രഹമാണ് താന്‍ പങ്കുവെച്ചത്. ഇത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. തനിക്കെതിരായ വിലക്ക് നീക്കിയതിനെ തുടര്‍ന്ന് ദുബായ് പോലുള്ള സ്ഥലങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ടീമുകളുമായി താന്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലക്ക് തുടരുമെന്ന് പറഞ്ഞതോടെ തനിക്ക് അവസരം നഷ്ടപ്പെട്ടതായും ശ്രീശാന്ത് വ്യക്തമാക്കി. 100 കോടി രൂപ തരാമെന്ന് പറഞ്ഞാലും ഒത്തുകളിക്ക് കൂട്ടുനില്‍ക്കില്ല. പത്തോ പതിനഞ്ചോ ലക്ഷത്തിനുവേണ്ടി ഒത്തുകളിക്കേണ്ട ആവശ്യവും തനിക്കില്ല. ദേശീയതാരമെന്ന നിലയിലും പരസ്യങ്ങളില്‍ നിന്നും നല്ലൊരു വരുമാനമുണ്ടായിുരന്നതാണെന്നും മുന്‍ ഇന്ത്യന്‍ ബൗളറളായ ശ്രീശാന്ത് പറഞ്ഞു.

Story first published: Monday, October 23, 2017, 11:23 [IST]
Other articles published on Oct 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+