Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാ പഴയ ശ്രീ, ഏഴു വര്‍ഷം കഴിഞ്ഞിട്ടും മാറ്റമില്ല- കുറ്റി തെറിപ്പിച്ച് തിരിച്ചുവരവ്

1
മ്മടെ ശ്രീശാന്തിന്റെ കഴിവ് അങ്ങനൊന്നും പൊയ്‌പോവൂല്ല

മുംബൈ: ഇതാണ് തിരിച്ചുവരവ്, കരിയര്‍ അവസാനിച്ചുവെന്നു വിധിയെഴുതിയവരുടെ നെഞ്ചിലാണ് ശ്രീശാന്തിന്റെ ബോളില്‍ കുത്തിയുയര്‍ന്ന സ്റ്റംപുകള്‍ ചെന്നു തറച്ചത്. ഏഴു വര്‍ഷം നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യയുടെ മുന്‍ പേസറും കേരളത്തിന്റെ മിന്നും താരവുമായ ശ്രീ കുറ്റി തെറിപ്പിച്ചു കൊണ്ടു തന്നെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചു.

വിലക്കിനു ശേഷം സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ പന്തെറിഞ്ഞാണ് ശ്രീ ക്രിക്കറ്റ് കരിയര്‍ 'റീസ്റ്റാര്‍ട്ട്' ചെയ്തിരിക്കുന്നത്. 37ാം വയസ്സിലെത്തി നില്‍ക്കുകയാണങ്കിലും ഇനിയുമൊരു അങ്കത്തിനു കൂടി തനിക്കു ബാല്യമുണ്ടെന്നു തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

കാത്തിരുന്ന വിക്കറ്റ്

കാത്തിരുന്ന വിക്കറ്റ്

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ പുതുച്ചേരിക്കെതിരായ മല്‍സരത്തില്‍ കേരളത്തിനായി കളിച്ചു കൊണ്ടാണ് ശ്രീ ക്രിക്കറ്റിലേക്കു മടങ്ങിവന്നത്. സഞ്ജു സാംസണ്‍ നയിച്ച കേരള ടീമിന്റെ ന്യൂബോള്‍ ബൗളര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു ശ്രീ.
നാലാം ഓവറിലായിരുന്നു ക്രിക്കറ്റ് പ്രേമികളും ശ്രീയുടെ ആരാധകരും കാണാനാഗ്രഹിച്ച ആ സുവര്‍ണനിമിഷം. സ്‌ട്രൈക്ക് നേരിട്ടത് ഫാബിദ് അഹമ്മദായിരുന്നു. ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. രണ്ടാമത്തെ ബോളില്‍ ഷോട്ടിനു ശ്രമിച്ച ഫാബിദിന് പിഴച്ചു. ഓഫ്സ്റ്റംപ് തെറിപ്പിച്ചാണ് ഈ ബോള്‍ കടന്നുപോയത്. കൈകള്‍ വായുവില്‍ നിവര്‍ത്തി ശ്രീ ആഹ്ലാദപ്രകടനം നടത്തിയപ്പോള്‍ ആരാധകര്‍ക്കും അത് അവിസ്മരണീയ മുഹൂര്‍ത്തമായി മാറി.

ഉജ്ജ്വല ബൗളിങ്

ഉജ്ജ്വല ബൗളിങ്

നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ ശ്രീശാന്ത് 29 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റെടുത്തത്. ടീമിലെ മറ്റു പേസര്‍മാരും ഐപിഎല്‍ താരങ്ങളുമായ ബേസില്‍ തമ്പി, കെഎം ആസിഫ് എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റ് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ ശ്രീക്കാണെന്നത് ശ്രദ്ധേയമാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസറായ ബേലില്‍ നാലോവറില്‍ 32 റണ്‍സ് വഴങ്ങിയെങ്കിലും റണ്‍സൊന്നും ലഭിച്ചില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കെഎം ആസിഫാവട്ടെ നാലോവറില്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും 37 റണ്‍സ് വിട്ടുകൊടുത്തു.
രണ്ടാം ഓവര്‍ തന്നെ കേരള ക്യാപ്റ്റന്‍ സഞ്ജു ശ്രീശാന്തിനു നല്‍കിയിരുന്നു. രണ്ടു ബൗണ്ടറികളും ഒരു ലെഗ് ബൈയുമടക്കം 13 റണ്‍സ് ഈ ഓവറില്‍ അദ്ദേഹം വഴങ്ങി. എന്നാല്‍ രണ്ടാം ഓവറില്‍ ശ്രീ ഗംഭീരമായി തിരിച്ചുവന്നു. ആറു റണ്‍സ് മാത്രം വിട്ടുകൊടുത്ത അദ്ദേഹം ഒരു വിക്കറ്റും വീഴ്ത്തി. തന്റെ മൂന്നാം ഓവറില്‍ 10ഉം നാലാം ഓവറില്‍ നാലും റണ്‍സാണ് ശ്രീ വഴങ്ങിയത്.

അവസാന വിക്കറ്റ്

അവസാന വിക്കറ്റ്

കൃത്യമായി പറഞ്ഞാല്‍ 2804 ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ശ്രീശാന്ത് ഒരു മല്‍സരത്തില്‍ കളിച്ചത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ഇര. പിന്നീട് ഒത്തുകളി വിവാദവും തുടര്‍ന്നുള്ള നിയമ പോരാട്ടങ്ങളും നിറഞ്ഞ നീണ്ട ഏഴു വര്‍ഷങ്ങള്‍. ഒടുവില്‍ എബിഡിയെ 'അവസാനിപ്പിച്ച' ഇടതു നിന്നു ഫാബിദിന്റെ സ്റ്റംപ് തെറിപ്പിച്ച് ശ്രീ ക്രിക്കറ്റിനു വീണ്ടും പ്രിയപ്പെട്ടവനായി തീര്‍ന്നിരിക്കുകയാണ്.
2011ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യക്കൊപ്പം ഏകദിന ലോകകപ്പ് സ്വന്തമാക്കിയ അതേ വാംഖഡെ സ്റ്റേഡിയത്തില്‍ കളിച്ചുകൊണ്ടാണ് തിരിച്ചുവരവെന്നത് ശ്രീയുടെ മടങ്ങിവരവിന് കൂടുതല്‍ മധുരം നല്‍കുന്നു.

Story first published: Monday, January 11, 2021, 21:59 [IST]
Other articles published on Jan 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+