ശ്രീശാന്തിന്റെ തിരിച്ചുവരവ് കേരളത്തിലൊതുങ്ങില്ല, തമിഴ്‌നാട്ടിലും കളിക്കും!- വെളിപ്പെടുത്തി താരം
കൊച്ചി: ക്രിക്കറ്റിലേക്ക് ഒന്നൊന്നര തിരിച്ചുവരവിന് കോപ്പ് കൂട്ടുകയാണ് മുന്‍ ഇന്ത്യന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത്. ബിസിസിഐയുടെ ഏഴു വര്‍ഷത്തെ വിലക്ക് തീരാനിരിക്കെ ശ്രീശാന്ത് പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. സപ്തംബറിലാണ് അദ്ദേഹത്തിന്റെ വിലക്കിന്റെ കാലാവധി തീരുന്നത്. അതിനു ശേഷം രഞ്ജി ട്രോഫിക്കുള്ള കേരള ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിക്കഴിഞ്ഞു.
രഞ്ജി ടീമിലെ തന്റെ സഹതാരങ്ങള്‍ക്കൊപ്പമാണ് ശ്രീശാന്ത് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. രഞ്ജി ട്രോഫിയില്‍ മാത്രമല്ല തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ (ടിഎന്‍സിഎ) സീനിയര്‍ ക്രിക്കറ്റ് ലീഗിലും താന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളി താരം.

കേരളത്തിനൊപ്പം മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ സീനിയര്‍ ലീഗിലും കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് ശ്രീശാന്ത് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ടിഎന്‍സിഎയുടെ ലീഗില്‍ കളിക്കുകയെന്നത് പുതിയ കാര്യമല്ല.
നേരത്തേ ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ശ്രീശാന്ത് പരിശീലനം നടത്തിയിട്ടുണ്ട്. കൂടാകെ ടിഎന്‍സിഎയുടെ ലീഗില്‍ വര്‍ഷങ്ങളോളം താരം കളിക്കുകയും ചെയ്തിരുന്നു.

ചെന്നൈയുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല ഓര്‍മകള്‍ തനിക്കുണ്ട്. എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ വച്ച് ഡെന്നിസ് ലില്ലി, ടിഎ ശേഖര്‍ എന്നിവരില്‍ നിന്നാണ് പേസ് ബൗളിങില്‍ പടവുകള്‍ കയറിയത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡവുമായി ബന്ധപ്പെട്ട് മനോഹരമായ ഓര്‍മകളുണ്ട്.
ഇവിടുത്തെ വിക്കറ്റും സാഹചര്യങ്ങളും ബാറ്റ്‌സ്മാന്റെ മികവുമെല്ലാം ബാറ്റ്‌സ്മാന്‍മാര്‍ക്കു വെല്ലുവിളിയുയര്‍ത്തുന്നതാണ്. ടിഎന്‍സിഎ ലീഗില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായും ശ്രീശാന്ത് വ്യക്തമാക്കി.

നല്ല പാഷനോടെയാണ് ഇപ്പോള്‍ പരിശീനത്തിനിടെ ബൗള്‍ ചെയ്യുന്നത്. പതിയ താളം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. ആസ്വദിച്ചാണ് ഇപ്പോള്‍ ബൗള്‍ ചെയ്യുന്നത്. രഞ്ജി ട്രോഫിയില്‍ കളിക്കാനുള്ള ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററുടെ തലത്തിലേക്ക് ഉയരാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ശ്രീശാന്ത് പറയുന്നു.
ടിഎന്‍സിഎ ലീഗില്‍ കളിക്കുകയാണ് ലക്ഷ്യം. ഗ്ലോബ് ട്രോട്ടേഴ്‌സ് ടീമാണെങ്കില്‍ കൂടുതല്‍ സന്തോഷം, മറ്റേതു ടീമായാലും കുഴപ്പമില്ല. ഏതു ടീമിനായി കളിച്ചാലും ഒരേ തീവ്രത തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ ടിഎന്‍സിഎ ലീഗില്‍ ഗ്ലോബ് ട്രോട്ടേഴ്‌സിന്റെ താരമായിരുന്നു ശ്രീശാന്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications