വിരാട് കോലിയുടെ പുതിയ കളിപ്പാട്ടം കാണണോ?
ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ഐ പി എല്ലിലെ സൂപ്പര്‍ താരവുമായ വിരാട് കോലിക്ക് പുതിയ ചങ്ങാതി. സ്വന്തം നാടായ ദില്ലിയിലാണ് വിരാട് കോലിയെ പുതിയ ചങ്ങാതിയുമായി കണ്ടെത്തിയത്. ചങ്ങാതി എന്ന് പറഞ്ഞത് കേട്ട് തെറ്റിദ്ധരിക്കേണ്ട ആഡംബരകാറായ ലംബോഗിനി ഗല്ലാര്‍ഡാണ് വിരാട് കോലിയുടെ പുതിയ കൂട്ട്.
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിലെ കൂട്ടുകാരനായ സീന്‍ അബോട്ടും കോലിക്കൊപ്പം ഉണ്ടായിരുന്നു. സീറ്റ് ബെല്‍ട്ടും മുറുക്കി വേഗത്തില്‍ കാറോടിക്കുകയാണ് കോലി. സീന്‍ അബോട്ടാണ് ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ ഐ പി എല്‍ മത്സരം കളിക്കാനായി ദില്ലിയിലെത്തിയതാണ് കോലി.

കളിക്ക് മുമ്പേ ഒരു ഡ്രൈവ്
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ കളിക്ക് മുമ്പായിരുന്നു കോലിയുടെ ഡ്രൈവ്. കോലി ഒപ്പം കൂട്ടിയത് കാമുകി അനുഷ്‌കയെ അല്ല. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ സീന്‍ അബോട്ടിനെയാണ്.

കോലിക്കൊപ്പം ഒരു സെല്‍ഫി
വിരാട് കോലി ഡ്രൈവ് ചെയ്യുന്ന പോസ് അടക്കമുള്ള ഒരു സെല്‍ഫിയാണ് അബോട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

വിരാട് കോലിയുടെ കളിപ്പാട്ടം
വിരാട് കോലിയുടെ പുതിയ കളിപ്പാട്ടം എന്നാണ് അബോട്ട് ചിത്രത്തിന് ക്യാപ്ഷനിട്ടിരിക്കുന്നത്. കോലിയാകട്ടെ കൈ കൊണ്ട് വിക്ടറി ചിഹ്നം കാണിക്കുന്നു.

കളി അടിപൊളി
എന്തായാലും കോലി ഡ്രൈവ് നന്നായി ആസ്വദിച്ചു. പിന്നാലെ കളിയും. പത്ത് വിക്കറ്റിനാണ് കോലിയും ബാംഗ്ലൂരും ഡെല്‍ഹിയെ തോല്‍പിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications