Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭിഷേകിനും ഐശ്വര്യയ്ക്കും സച്ചിന്റെ ക്ഷണം

മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നേടിയ വിജയത്തിന്റെ ആരവങ്ങള്‍ രാജ്യത്ത് ഇപ്പോഴും അലയടിക്കുകയാണ്. താരങ്ങള്‍ക്ക് നാലുപാടുനിന്നും അഭിനന്ദനപ്രവാഹമാണ്. താരങ്ങളും ആഘോഷത്തിലാണ്. ഔദ്യോഗികച്ചടങ്ങുകളെല്ലാം കഴിഞ്ഞ് താരങ്ങള്‍ ഇപ്പോള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷം പങ്കിടുകയാണ്.

Sachin

പലതാരങ്ങളും സുഹൃത്തുക്കള്‍ക്കായി വെവ്വേറെ വിരുന്നുകളും നടത്തുന്നുണ്ട്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തുന്ന വിരുന്നില്‍ ഒട്ടേറെ വിശിഷ്ടവ്യക്തികളെയാണ് ക്ഷണിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ലോകകപ്പ് വിജയം ആഘോഷിക്കാന്‍ പ്രൗഢഗംഭീരമായ പാര്‍ട്ടിയാണ് സച്ചിന്‍ ഒരുക്കുന്നത്. സച്ചിന്‍ ഒരുക്കുന്ന പാര്‍ട്ടിയിലേക്ക് ബോളിവുഡിലെ താരദമ്പതിമാരായ അഭിഷേക് ബച്ചനും ഐശ്വര്യറായ് ബച്ചനും ക്ഷണം ലഭിച്ചതായാണ് സൂചന. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ അമിതാഭ്ബച്ചന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സച്ചിന്റെ പാര്‍ട്ടി എവിടെയാണെന്നോ, എന്നാണെന്നോ സംബന്ധിച്ച് വിവരങ്ങലൊന്നും ലഭ്യമല്ല.

ബോളിവുഡിലെയും ഇന്ത്യന്‍ ക്രിക്കറ്റിലെയും പ്രമുഖരും സച്ചിന്റെ അടുത്ത സുഹൃത്തുക്കളും പാര്‍ട്ടിയില്‍ പങ്കെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്ത്യ-ശ്രീലങ്ക മല്‍സരം താന്‍ നേരിട്ട് കണ്ടാല്‍ ഇന്ത്യ തോല്‍ക്കുമെന്നാണ് അമിതാഭ്ബച്ചന്‍ വിശ്വസിച്ചിരുന്നത്. അങ്ങനെ അദ്ദേഹം സ്റ്റേഡിയത്തിലെത്താതെ വീട്ടിലിരിക്കുകയായിരുന്നു.

പിന്നീട് കപ്പ് ഇന്ത്യ നേടിയപ്പോള്‍ മകനും മരുമകള്‍ക്കുമൊപ്പം ബച്ചനും ആഘോഷത്തിനായി തെരുവില്‍ ഇറങ്ങിയിരുന്നു.

Story first published: Friday, November 1, 2013, 16:10 [IST]
Other articles published on Nov 1, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+