വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ തിങ്കളാഴ്ച കളി നിര്‍ത്തുമോ?

ഇംഗ്ലണ്ടിനെതിരേയുള്ള നാലാം ടെസ്റ്റിന്റെ അവസാനദിവസമായ തിങ്കളാഴ്ച ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളി നിര്‍ത്തുമോ? ട്വിറ്ററില്‍ രാവിലെ മുതല്‍ വൈറലായി ചോദ്യമിതാണ്. രവിശാസ്ത്രി ട്വീറ്റ് ചെയ്തുവെന്ന ലേബലിലാണ് പലരും ഇത് ഏറ്റുപിടിച്ചിരിക്കുന്നത്.

ക്രിക്കറ്റിലെ വിശ്വസനീയമായ രണ്ടു പേരുകളാണ് റിച്ചി ബെനൗഡും രവിശാസ്ത്രിയും. ശാസ്ത്രി ബെനൗഡിനയച്ച സന്ദേശം അദ്ദേഹം ട്വീറ്റ് ചെയ്തുവെന്നു വേണം കരുതാന്‍. എന്തായാലും ബെനൗഡ് ഇക്കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. വിശ്വസനീമായ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച വിവരമാണ്. തെറ്റിയിട്ടുണ്ടെങ്കില്‍ രവിശാസ്ത്രിയെ കുറ്റം പറയാം. എന്ന മട്ടിലാണ് അടുത്ത ട്വീറ്റ് പുറത്തുവന്നത്.

കളി നടക്കുന്ന നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലിയെ കണ്ടതാണ് ഇത്തരമൊരു സംശയത്തിന്റെ ആക്കം കൂട്ടിയത്. പരമ്പരയിലുടനീളം മോശം പ്രകടനം നടത്തിയ സച്ചിന്‍ വിരമിക്കണമെന്ന് ഒട്ടേറെ പേര്‍ ആഗ്രഹിക്കുന്നുണ്ട്. അതേ സമയം ഇക്കാര്യം ക്രിക്കറ്റ് ദൈവത്തോട് പറയാന്‍ ആരുടെയും മനസ്സ് അനുവദിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Sachin

എന്നാല്‍ അഞ്ജലിയുടെ സാന്നിധ്യത്തില്‍ അദ്ഭുതപ്പെടേണ്ട കാര്യമില്ലെന്ന് ബിസിസിഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ആഭ്യന്തര ടെസ്റ്റുകള്‍ നടക്കുമ്പോള്‍ അഞ്ജലി ചിലപ്പോഴൊക്കെ കൂടെ യാത്ര ചെയ്യാറുണ്ട്. തീര്‍ച്ചയായും എല്ലാവരെയും അറിയിച്ചതിനു ശേഷമായിരിക്കും സച്ചിന്‍ വിടവാങ്ങുന്നത്.

Story first published: Monday, December 17, 2012, 11:26 [IST]
Other articles published on Dec 17, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X