മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള 15അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കുമൂലം വിശ്രമിക്കുന്ന ശ്രീശാന്തിനെയും റോബിന് ഉത്തപ്പയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അതേസമയം ബൗളര്‍ ആര്.പി സിങ് ടീമില്‍ ഇടം നേടി. മുംബൈ ഇന്ത്യന്‍സ് താരവും മലയാളിയുമായ അഭിഷേക് നായര്‍ ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അഭിഷേകിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
സെലക്ഷന് കമ്മിറ്റി ചെയര്മാന് ശ്രീകാന്താണ് ടീമിനെ പ്രഖ്യാപിച്ചത്. മഹേന്ദ്ര സിങ് ധോണിതന്നെയാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുക.
ധോണി, വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, സുരേഷ് റെയ്ന, യുവരാജ് സിങ്, യൂസഫ് പത്താന്, രോഹിത്, ശര്‍മ, ഹര്ഭജന് സിങ്, സഹീര്ഖാന്, ഇഷാന്ത് ശര്‍മ്മ, പ്രവീണ്‍കുമാര്‍, ആര്‍പി സിങ്, രവീന്ദ്രപ, ജഡേജ, പ്രഗ്യാന്‍ ഓജ, ഇര്ഫാന് പത്താന് എന്നിവരാണ് ഇന്ത്യന്‍ ടീമിലുള്ളത്.
കഴിഞ്ഞ തവണത്തെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്.