വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്‌ജി ടീം; ശ്രീശാന്ത്‌ ക്യാപ്‌റ്റന്‍

By Staff

കോതമംഗലം: രഞ്‌ജിട്രോഫി ക്രിക്കറ്റ്‌ മത്സരത്തിനുള്ള പതിനഞ്ചംഗ കേരളാടീമിനെ പ്രഖ്യാപിച്ചു. പ്രശസ്‌ത ക്രിക്കറ്റ്‌ താരം ശ്രീശാന്താണ്‌ കേരള ടീമിന്റെ ക്യാപ്‌റ്റന്‍.

രോഹന്‍ പ്രേമാണ്‌ വൈസ്‌ ക്യാപ്‌റ്റന്‍, പ്രമുഖ താരങ്ങളായ ടിനു യോഹന്നാല്‍, സോണി ചെറുവത്തൂര്‍, ശ്രീകുമാരന്‍ നായര്‍ എന്നിവര്‍ ടീമിലില്ല.

അഭിഷേക്‌ ഹെഗ്‌ഡ, റൈഫി വിന്‍സെന്റ്‌ ഗോമസ്‌, റോബര്‍ട്ട്‌ ഫര്‍ണാണ്ടസ്‌, മനു കൃഷ്‌ണന്‍, സാംബശിവ ശര്‍മ്മ, പ്രശാന്ത്‌ പരമേശ്വരന്‍, തേജസ്‌ പി.എം, പ്രവീണ്‍ എ.ജെ, ശ്രീജിത്ത്‌.കെ.ആര്‍, സെബാസ്‌റ്റിയന്‍ ആന്റണി, രാകേഷ്‌ കെ ജെ, ബി പ്രശാന്ത്‌, സനൂത്‌ എം.വി എന്നിവരാണ്‌ ടീമിലുള്ള മറ്റുള്ളവര്‍

കോതമംഗലത്തു നടക്കുന്ന കേരള ടീമിന്റെ പരിശീലന ക്യാമ്പിലാണ്‌ ശ്രീശാന്തിനെ ക്യാപ്‌റ്റനായി തിരഞ്ഞെടുത്ത വിവരം ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി ടിസി മാത്യു അറിയിച്ചത്‌.

വാര്‍വിക്‌ ഷെയര്‍ കൗണ്ടിയുമായി കളിക്കാനായി ഇംഗ്ലണ്ടിലേയ്‌ക്ക്‌ പോകാന്‍ വിസയ്‌ക്കുകാത്തിരിക്കുകയാണ്‌ ശ്രീകാന്ത്‌. നവംബര്‍ 3നാണ്‌ കേരളത്തിന്റെ ആദ്യ രഞ്‌ജി മത്സരം.

കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളെജ്‌ ഇന്‍ഡോര്‍ നെറ്റ്‌സില്‍ രണ്ടാഴ്‌ചയായി നടക്കുന്ന പരിശീലന ക്യാമ്പില്‍ 40പേര്‍ പങ്കെടുക്കുന്നുണ്ട്‌. മുഴുവന്‍ സമയം ശ്രീശാന്ത്‌ ക്യാമ്പിലുണ്ടായിരുന്നു.

Story first published: Wednesday, December 7, 2011, 14:27 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X