Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തില്‍ പലവട്ടം കൃത്രിമം കാണിച്ചെന്ന് അക്തര്‍

Shoaib Akhtar
ദില്ലി: പാകിസ്താനിലെ വിവാദക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ ആത്മകഥ ഉയര്‍ത്തിവിടുന്ന വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ഒരു വര്‍ഷത്തിന് ശേഷം ആത്മകഥയിലൂടെ അക്തര്‍ ഒട്ടേറെ ഏറ്റുപറച്ചിലുകളും ആരോപണങ്ങളും നടത്തുകയാണ്.

ലോകക്രിക്കറ്റിലെ എല്ലാ ഫാസ്റ്റ്ബൗളര്‍മാരും പന്തില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നും താനും അത് ചെയ്തിട്ടുണ്ടെന്നും അക്തര്‍ ഏറ്റുപറയുന്നു.

പന്തില്‍ മാറ്റം വരുത്താന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ടെന്ന് അക്തര്‍ പറയുന്നു. അതുകൊണ്ട് സീമില്‍ നഖം കൊണ്ട് കൃത്രിമം വരുത്തുന്നതെങ്കിലും നിയമപരമാക്കണമെന്ന് അക്തര്‍ ഐസിസിയോട് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.

ബൂട്ടിന്റെ ആണികള്‍ ഉപയോഗിച്ചും പിന്‍ പോക്കിന്റെ സിപ്പ് ഉപയോഗിച്ചുമെല്ലാം പന്തില്‍ കൃത്രിമം വരുത്താം. വാസ്‌ലിനോ, പശയോ ഉപയോഗിക്കാം. ബോളര്‍മാര്‍ക്ക് അനുകൂലമായ തരത്തില്‍ കുറച്ചു പിച്ചുകളെങ്കിലും നിര്‍മിക്കാതെ ഈ പ്രശ്‌നം തീരില്ല. ചിലതെല്ലാം നിയമപരമാക്കാതെ രക്ഷയില്ല. വെറുതെ ഒരാള്‍ക്കു വന്ന് പന്തെറിയാന്‍ ആവില്ലല്ലോ. അതിനു ചില മിടുക്കെല്ലാം വേണം. അതുകൊണ്ട് നഖം ഉപയോഗിച്ച് പന്തില്‍ കൃത്രിമം വരുത്തുന്നതെങ്കിലും അനുവദിക്കണം.- അക്തര്‍ ആവശ്യപ്പെടുന്നു.

ഞാനുള്‍പ്പെടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ എല്ലാവരും ഇതു സ്ഥിരമായി ചെയ്യുന്നതാണ്. ഒരു പക്ഷേ, ഞാനാവും ഇത് ആദ്യമായി തുറന്നു പറയുന്നത്. എല്ലാ ക്രിക്കറ്റ് ടീമുകളും പന്തില്‍ കൃത്രിമം വരുത്തുന്നുണ്ട്. ഞങ്ങളാവും ഇതിനു തുടക്കമിട്ടത്. എന്നാല്‍ പിന്നീട് എല്ലാവരും ഇത് തുടരുന്നു. തീര്‍ത്തും വേഗം കുറഞ്ഞ പിച്ചുകളില്‍ അതിജീവിക്കാന്‍ ഫാസ്റ്റ്‌ബോളര്‍മാര്‍ ഇതു ചെയ്‌തേ മതിയാകൂ എന്ന സ്ഥിതിയാണ്- അക്തര്‍ പറയുന്നു.

പന്തില്‍ കൃത്രിമം കാട്ടിയതിന്റെ പേരില്‍ രണ്ടു തവണ അക്തറിനെ രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പന്തില്‍ കൃത്രിമം കാണിച്ചതിനെക്കുറിച്ച് അക്തര്‍ അനുഭവ കഥയില്‍ വിവരിക്കുന്നുണ്ട്.

ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ശ്രീലങ്കയിലെ ധാംബുള്ളയില്‍ മത്സരം നടക്കുന്നു. കത്തിക്കാളുന്ന ചൂട്. പിച്ച് തീര്‍ത്തും വേഗം കുറഞ്ഞതായിരുന്നു. ഞങ്ങള്‍ക്ക് എങ്ങനെയും ജയിക്കണമായിരുന്നു. ആ നിരാശയില്‍ നിന്നാണ് ഞാന്‍ പന്തില്‍ കൃത്രിമം കാണിച്ചത്. നിയമത്തിന് എതിരായിരുന്നുവെന്ന് അറിയാം. അതിന്റെ പേരില്‍ അഭിമാനിക്കുന്നില്ല. ഞാന്‍ ക്ഷമ ചോദിക്കുന്നു- താരം ഏറ്റുപറയുന്നു

അംപയറുടെ കോട്ടിന്റെ പോക്കറ്റില്‍ റിവേഴ്‌സ് സ്വിങ്ങിനു പാകമായ പന്ത് നിക്ഷേപിച്ച കാര്യവും അക്തര്‍ വെളിപ്പെടുത്തുന്നു. ഒരു പാകിസ്താന്‍ താരമാണ് പന്ത് മാറ്റിയതെന്ന് പറയുന്നുണ്ടെങ്കിലും അത്് ആരാണെന്ന് അക്തര്‍ വെളിപ്പെടുത്തിയില്ല.

Story first published: Wednesday, May 9, 2012, 12:37 [IST]
Other articles published on May 9, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+