Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ ടീമില്‍നിന്നും തെണ്ടുല്‍ക്കര്‍ പുറത്ത്!

മുംബൈ: തലക്കെട്ട് കണ്ട് ഞെട്ടാന്‍ വരട്ടെ. സച്ചിനല്ല മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറാണ് മുംബൈ ടീമില്‍ ഇടംകണ്ടെത്താനാകാതെ വിഷമിക്കുന്നത്. അണ്ടര്‍ 14 മുംബൈ ടീമിലെ 30 അംഗ സാധ്യത പട്ടികയില്‍ ഇടംപിടിക്കാന്‍ ക്രിക്കറ്റിലെ ഏറ്റവും ഭാഗ്യവാനായ മകന് കഴിഞ്ഞില്ല. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ സമ്മര്‍ ക്യാംപില്‍ അര്‍ജുന്‍ പരാജയമായിരുന്നു. അര്‍ജുന്റെ ഫീല്‍ഡിംഗും സെലക്ടര്‍മാര്‍ക്ക് ബോധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

മോശം ഫോമിനെ തുടര്‍ന്നാണ് സച്ചിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ മുംബൈ ടീമില്‍ നിന്നും തഴഞ്ഞത്. ക്യാംപിന്റെ ഭാഗമായുള്ള പരിശീലനമത്സരങ്ങളില്‍ ഒരു അര്‍ദ്ധസെഞ്ചുറി പോലും അര്‍ജുന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ ചാമ്പ്യന്മാരായ ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു കളിയില്‍ പോലും ഇറങ്ങാന്‍ അര്‍ജുന് കഴിഞ്ഞിരുന്നില്ല.

arjun tendulkar

അച്ഛന്‍ ആനപ്പുറത്തിരുന്നാല്‍ മകന് തഴമ്പുണ്ടാകില്ല എന്ന ചൊല്ല് ക്രിക്കറ്റില്‍ അച്ചട്ടാണ് എന്ന് ഇതിനുമുമ്പും തെളിഞ്ഞിട്ടുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ഓപ്പണറായ സുനില്‍ ഗാവസ്‌കറിന്റെ മകന്‍ രോഹന്‍ ഗാവസ്‌കര്‍ ഇന്ത്യന്‍ ടീമിലെത്തിയിരുന്നെങ്കിലും മികച്ച പ്രകടനം നടത്താനാകാതെ പുറത്തായിരുന്നു. രോഹന്‍ ടീമിലെത്തിയത് അ്ച്ഛന്റെ പേര് കൊണ്ടാണെന്ന ആരോപണവും ഉണ്ടായിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ശ്രീകാന്തിന്റെ മകനായ അനിരുദ്ധ് ശ്രീകാന്ത് കളിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ പേരെടുക്കാന്‍ അനിരുദ്ധിന് കഴിഞ്ഞില്ല. കഴിഞ്ഞ സീസണിലൊഴികെ പരാജയമായിരുന്നു ഐ പി എല്‍ താരമായ സ്റ്റുവര്‍ട്ട് ബിന്നി. മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നിയുടെ മകനാണ് സ്റ്റുവര്‍ട്ട് ബിന്നി.

Story first published: Tuesday, July 9, 2013, 15:07 [IST]
Other articles published on Jul 9, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+