Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന് തന്നെ പേടിയാണെന്ന് ഷോയിബ് അക്തര്‍

Shoaib Akhtar
ദില്ലി: ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് തന്നെ പേടിയാണെന്ന് പാകിസ്താന്‍ ബൗളര്‍ ഷോയിബ് അക്തര്‍. തന്റെ ആത്മകഥയായ കോണ്‍ട്രവേഴ്‌സ്‌ലി യുവേര്‍സിലാണ് ഷോയിബ് സച്ചിന് തന്നെ ഭയമാണെന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സച്ചിന്‍ നല്ലൊരു കളിക്കാരനാണെന്ന് പറയാന്‍ അക്തര്‍ മടിയ്ക്കുന്നില്ല

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, ഐപിഎല്ലിന്റെ മുന്‍ അധ്യക്ഷനായിരുന്ന ലളിത് മോഡിക്കെതിരെയും ആത്മകഥയില്‍ അക്തര്‍ വിമര്‍ശനം ചൊരിയുന്നുണ്ട്. മോഡിയും ഷാരൂഖും തന്നെ വഞ്ചിച്ചുവെന്നാണ് അക്തര്‍ പറയുന്നത്.

പികിസ്താന്‍ ക്രിക്കറ്റില്‍ താന്‍ അഭിമുഖീകരിക്കേണ്ടിവന്ന വിവേചനങ്ങളെക്കുറിച്ചും, വളര്‍ന്നുവന്ന ദുര്‍ഘടമായ വഴികളെക്കുറിച്ചുമെല്ലാം ക്രിക്കറ്റിലെ വേഗതയേറിയ ബൗളറായ അക്തര്‍ പറയുന്നുണ്ട്.

എല്ലാകാര്യങ്ങളും താന്‍ സത്യസന്ധമായിട്ടാണ് പറയാന്‍ ശ്രമിച്ചിരിക്കുന്നതെന്നും അക്തര്‍ വ്യക്തമാക്കുന്നു. ഞാനേതെല്ലാം അവസ്ഥകളിലൂടെയാണ് വന്നതെന്ന് ജനമറിയണമെന്ന് ആഗ്രഹമുണ്ട്. അതുദ്ദേശിച്ചാണ് ആത്മകഥയെഴുതിയതെന്നും അദ്ദേഹം പറയുന്നു.

പാകിസ്താനിലെ മറ്റു ക്രിക്കറ്റ് താരങ്ങള്‍, കോച്ചുമാര്‍, സെലക്ടര്‍മാര്‍, മാധ്യമം, വസീം അക്രം, പര്‍വേശ് മുഷറഫ് എന്നിവരെക്കുറിച്ചെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വിവാദങ്ങള്‍ക്കപ്പുറത്തുള്ള തന്നെക്കുറിച്ച് ആത്മകഥയിലൂടെ ജനം മനസ്സിലാക്കുമെന്ന് അക്തര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Story first published: Wednesday, December 7, 2011, 14:44 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+