കെട്ടിടത്തിന് ഒസി അനുവദിച്ചിട്ടില്ലെന്ന് ബൃഹന്‍ മുംബൈ കോര്പ്പറേഷന് അധികൃതര്‍ പറഞ്ഞു. ഇതിനായുള്ള നടപടിക്രമങ്ങള്‍ക്ക് 15 ദിവസംകൂടി എടുക്കുമെന്നാണ് വിവരം.
താമസത്തിനുള്ളതാണ് കെട്ടിടമെന്നുള്ള കാര്യം കോര്‍പ്പറേഷനില്‍ നിന്നും അനുവദിച്ചുകിട്ടാതെ സച്ചിന് അതില്‍ ഗൃഹപ്രവേശം നടത്തിയത് തെറ്റാണെന്ന് അധികൃതരില്‍ ചിലര്‍ പറയുന്നുണ്ട്. ഒസി കിട്ടാതെ കെട്ടിടത്തില്‍ താമസം തുടങ്ങുന്നത് ശിക്ഷാര്‍ഹമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ നിയമപ്രശ്നത്തെക്കുറിച്ച് സച്ചിന് ഇതേവെര പ്രതികരിച്ചിട്ടില്ല.
ഇതിനിടെ സച്ചിനും കുടുംബവും പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റുന്നത് കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് സ്കൂള്‍ കുട്ടികള്‍ക്ക് പരുക്കേറ്റു.
സച്ചിനെ സ്വാഗതം ചെയ്ത് ബാനര്‍ ഉയര്‍ത്താന്‍ ഹൗസിങ് സൊസൈറ്റിയിലെ അംഗങ്ങള്‍ ശ്രമിച്ചത് വാക്കുതര്‍ക്കത്തിനും ഇടയാക്കി. അവാമി വെല്‍ഫെയര്‍ അസോസിയേഷനാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. പിന്നീട് പ്രശ്നം പരിഹരിച്ച് ബാനര്‍ ഉയര്‍ത്തുകയായിരുന്നു.
മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ പെറി ക്രോസ് റോഡിലെ പുതിയ വീട്ടിലേയ്ക്ക് സച്ചിന് താമസം മാറുന്നതറിഞ്ഞ് ഒട്ടേറെ പേര് ഇവിടെ തടിച്ചുകൂടിയിരുന്നു.