സച്ചിന്റെ നൂറാം സെഞ്ചുറിക്ക് 100 കോടി
മുംബൈ: ഇന്ത്യ പാക് മത്സരത്തില്‍ സച്ചിന്റെ സെഞ്ചുറിയ്ക്ക് വേണ്ടി നൂറ് കോടി ഇന്ത്യക്കാര്‍ പ്രാര്‍ഥിയ്ക്കുന്നുണ്ടെന്ന് നിസംശയം പറയാം. എന്നാല്‍ നൂറ് കോടിയുടെ പ്രാര്‍ത്ഥന മാത്രമല്ല നൂറ് കോടിയ്ക്ക് മേല്‍ രൂപയുടെ വാതുവെപ്പും നൂറാം സെഞ്ചുറിയുമായി ബന്ധപ്പെട്ട് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം 60 കോടിയോളം രൂപയുടെ ബെറ്റിങ് നടന്നു കഴിഞ്ഞു. കളി തുടങ്ങുമ്പോഴേക്കും ഇത് 100 കോടി കടക്കുമെന്നാണ് ബുക്കികളുടെ പ്രതീക്ഷ. സച്ചിന്റെ നൂറാം സെഞ്ചുറി തങ്ങള്‍ക്ക് മികച്ച ബിസ്സിനസ്സാണ് നല്‍കുന്നതെന്ന് ബുക്കികള്‍ പറയുന്നു.

്‌ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയും 265-275 റണ്‍സ് എടുക്കുമെന്നാണു വാതുവയ്പ്പുകാര്‍ പ്രവചിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ ടോസ് നേടിയാല്‍ 310-320 റണ്‍സെടുക്കും. ഇന്ത്യയുടെ മോശം ബൗളിങ്ങാണ് ഇതിനു കാരണമായി പറയുന്നത്.
ദുബയി ആസ്ഥാനമാക്കിയാണു പ്രധാനമായും വാതുവയ്പ്പുകള്‍ നടക്കുന്നത്. ഇന്ത്യപാക് മത്സരവുമായി ബന്ധപ്പെട്ട് ആറായിരം കോടിയുടെ വാതുവയ്പ്പ് നടന്നുകഴിഞ്ഞുവെന്നാണു റിപ്പോര്‍ട്ട്. ഇന്ത്യ ഫൈനലിലെത്തുകയാണെങ്കില്‍ ഇതു പതിനായിരം കോടി കടക്കുമെന്നാണു പ്രതീക്ഷ. ക്വാര്‍ട്ടര്‍ ഫൈനലിലെ ഇന്ത്യ-ഓസീസ് മത്സരത്തില്‍ മാത്രം 2000 കോടി രൂപയുടെ വാതുവെപ്പാണ് നടന്നത്. ഒരൊറ്റ മത്സരത്തിന് വേണ്ടി ഏറ്റവുമധികം ബെറ്റിങ് നടന്നതും ഇന്ത്യ ജയിച്ച ഈ മത്സരത്തിലായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications