Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിക്കി പോണ്ടിങ് ടെസ്റ്റില്‍ നിന്നു വിരമിക്കുന്നു

Ponting
പെര്‍ത്ത്: മുന്‍ ആസ്‌ത്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പെര്‍ത്തില്‍ നടക്കുന്ന മത്സരം തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് മത്സരമായിരിക്കുമെന്ന് പോണ്ടിങ് അറിയിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മൂന്ന് ഇന്നിങ്‌സിലും റിക്കി പോണ്ടിങിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഈ തീരുമാനം സെലക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായതല്ല. കാര്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് വിടവാങ്ങുകയാണ്-തിടുക്കത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പോണ്ടിങ് വ്യക്തമാക്കി.

167 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 13366 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 41 സെഞ്ച്വറികളും 62 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടും. ഏകദിനത്തില്‍ 375 മത്സരങ്ങളില്‍ നിന്ന് 30 സെഞ്ച്വറികളുടെയും 82 അര്‍ധസെഞ്ച്വറികളുടെയും പിന്തുണയോടെ 13704 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 17 ട്വന്റി മത്സരങ്ങളിലാണ് ഇതുവരെ കളിച്ചിട്ടുള്ളത്. 16 ഇന്നിങ്‌സുകളില്‍ നിന്നായി 401 റണ്‍സ് നേടിയിട്ടുണ്ട്.

Story first published: Thursday, November 29, 2012, 11:02 [IST]
Other articles published on Nov 29, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+