പാക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു
കാന്‍ഡി: മഴ വില്ലനായ മത്സരത്തില്‍ സിംബാവെക്കെതിരെ ആധികാരിക ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്നും പാകിസ്താന്‍ ക്വാര്‍ട്ടറില്‍ കടന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാവെയുടെ ഇന്നിങ്‌സിനിടെ മൂന്ന് തവണ മഴ രസം കൊല്ലിയായി. ഒടുവില്‍ 39.4 ഓവറില്‍ ഏഴിന് 151 എന്ന നിലയില്‍ അവര്‍ക്ക് ഇന്നിംഗ്‌സ് അവസാനിപ്പിയ്‌ക്കേണ്ടി വന്നു.

ഡക്ക്‌വര്‍ത്ത്-ലൂയിസ് നിയമപ്രകാരം 38 ഓവറില്‍ 162 റണ്‍സെന്ന വിജയലക്ഷ്യം പാക്കിസ്ഥാന്‍ 34.1 ഓവറില്‍3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടുകയാ യിരുന്നു. ഈ ജയത്തോടെ അഞ്ചു കളികളില്‍നിന്ന് എട്ടുപോയിന്റുമായി പാക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു.
സിംബാബ്‌വെയുടെ തുടക്കം വന്‍തകര്‍ച്ചയോടെയായിരുന്നു. 43 റണ്‍സെടുക്കുന്നതിനിടെ നാലു മുന്‍നിര ബാറ്റ്‌സ്മാന്മാരെയാണ് അവര്‍ക്കു നഷ്ടമായത്. മധ്യനിരയില്‍ എര്‍വിനും(52) ചിഗുംബുരയും(32) ചേര്‍ന്ന് പോരാടാന്‍ ശ്രമിച്ചുവെങ്കിലും ഉമര്‍ഗുള്ളിന്റെയും അബ്ദുള്‍ റസാഖിന്റെയും ബൗളിംഗിനുമുന്നില്‍ വന്‍ സ്‌കോര്‍ കണ്ടെത്താനായില്ല. പാക് ബൗളിങിനൊപ്പം മഴയും സിംബാവെ ബാറ്റ്‌സ്മാന്‍മാരെ വിഷമിപ്പിച്ചു.
162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിലെ എട്ടു റണ്‍സെടുത്ത അഹമ്മദ് ഷെഹ്‌സാദിനെ നഷ്ടപ്പെട്ടെങ്കിലും മുഹമ്മദ് ഹഫീസും(49) ആസാദ് ഷഫീക്കും ചേര്‍ന്ന് പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചു.
രണ്ട് വിക്കറ്റു വീണശേഷം സ്‌കോറിങ് വേഗത വര്‍ദ്ധിപ്പിയ്ക്കാനെത്തിയ ആഫ്രീദി പെട്ടെന്ന് തന്നെ പുറത്തായി. മൂന്നു റണ്‍സെടുത്ത അദ്ദേഹത്തെ പ്രൈസ് ബൗള്‍ഡാക്കി. . പിന്നീടു ക്രീസിലെത്തിയ യൂനിസ്ഖാനുമായിച്ചേര്‍ന്ന് ആസാദ് ഷഫീക്ക് പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications