ടീം ഇന്ത്യയ്ക്ക് ഒബാമയുടെ അഭിനന്ദനം
ദില്ലി: ക്രിക്കറ്റ് ലോകകിരീടം സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്ക് അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയുടെ അഭിനന്ദനം. 28 വര്‍ഷങ്ങള്‍ക്കുശേഷം ജന്മാനാടനെ കിരീടമണിയിച്ച ടീമംഗങ്ങളെ ഒബാമ അഭിനന്ദിച്ചതായി യുഎസ് അംബാസഡര്‍ തിമോത്തി റോമറാണ് അറിയിച്ചത്.

അമേരിക്കയെ പ്രതിനിധീകരിച്ചുകൊണ്ട് ഒബാമ ടീം ഇന്ത്യയെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ലോകക്രിക്കറ്റിലെ രാജാക്കന്മാരെ ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നാണ് ഒബാമ പറഞ്ഞിരിക്കുന്നത്- റോമര്‍ പറഞ്ഞു. വിദേശകാര്യ സെക്രട്ടറി നിരുപമറാവുവിനെ സന്ദര്‍ശിച്ചശേഷമാണ് തിമോത്തി ഒബാമ ടീം ഇന്ത്യയെ അഭിനന്ദിച്ചതായി അറിയിച്ചത്. ഇതിനൊപ്പം റോമറും ടീം ഇന്ത്യയെ അഭിനന്ദിച്ചിട്ടുണ്ട്. ഒട്ടേറെ വിശേഷണങ്ങളാണ് അദ്ദേഹം ടീം ഇന്ത്യയെ അഭിനന്ദിയ്ക്കാനായി ഉപയോഗിച്ചത്. ഇന്ത്യയുടെ നായകന്‍ ധോണിയെടുത്ത തീരുമാനത്തെയാണ് ഞങ്ങള്‍ പ്രശംസിക്കാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം വളരെ നല്ല രീതിയില്‍ സാഹചര്യം മനസ്സിലാക്കി, അതിനനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്തു- റോമര്‍ പറഞ്ഞു.
ഇന്ത്യയുടെ വിജയാഹ്ലാദത്തില്‍ പങ്കുചേരാന്‍ ഞാന്‍ ദില്ലിയിലെ ഇന്ത്യ ഗേറ്റില്‍ എത്തണമെന്ന് കരുതിയിരുന്നു, പക്ഷേ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടസ്സം പറഞ്ഞതിനാല്‍ ജനങ്ങള്‍ക്കൊപ്പം ആഹ്ലാദത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ല- അദ്ദേഹം പറഞ്ഞു. മൊഹാലിയില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ സെമിഫൈനല്‍ മത്സരം ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായി ഉപയോഗിച്ചതിനെ അദ്ദേഹം പ്രശംസിച്ചു.
ഇതിനൊപ്പം തന്നെ യാതൊരുവിധത്തിലുമുള്ള സുരക്ഷാ പ്രശ്‌നങ്ങളുമില്ലാതെ മുംബൈയില്‍ ഫൈനല്‍ മത്സരം കൈകാര്യം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥരെയും റോമര്‍ പ്രശംസിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications