വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഴ ദൈവങ്ങള്‍ പഞ്ചാബിനെതിരെ

By Staff

ഡര്‍ബന്‍: മഴയും ഗെയിലും കളം നിറ‍ഞ്ഞ് പെയ്തപ്പോള്‍ പഞ്ചാബ് കിങ്സ് ഇലവന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. പൂര്‍ണമാകാതെ പോയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം കിങ്സ് ഇലവന് മേല്‍ 11 റണ്‍സിന്റെ വിജയമാണ് നേടിയത്.

158 ലക്ഷ്യമിട്ടിറങ്ങിയ റൈഡേഴ്സ് വിന്‍ഡീസ് ക്യാപ്റ്റന്‍ ക്രിസ് ഗെയിലിന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ (26 പന്തില്‍ 44 റണ്‍സ്) വിജയം കാണുകയായിരുന്നു. ഗെയിലിനൊപ്പം 10 റണ്‍സുമായി ബാഡ് ഹോഡ്ജ് പുറത്താകാതെ നിന്നു.

ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ(21) വിക്കറ്റാണ് റൈഡേഴ്സിന് ആകെ നഷ്ടപ്പെട്ടത്. സ്കോര്‍ 57ല്‍ നില്‍ക്കെ വിക്രംജിത് മാലിക്കിന്റെ പന്തില്‍ കീപ്പര്‍ കുമാര്‍ സംഗക്കാരയ്ക്ക് ക്യാച്ച് നല്കി മക്കല്ലം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. നൈറ്റ്സിന്റെ സ്കോര്‍ 79ല്‍ നില്‍ക്കെയാണ് കളിയുടെ ആവേശം കെടുത്തി മഴയെത്തിയത്.

മഴ മേഘങ്ങള്‍ പെയ്യാനൊരുങ്ങി നില്ക്കെ ടോസ് സ്വന്തമാക്കിയ നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിനു ഫീല്‍ഡിങ് തിരഞ്ഞെടുക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. ദില്ലി ഡെയര്‍ ഡെവിള്‍സിനെതിരേ മിന്നിയ ഓപ്പണര്‍ കരണ്‍ ഗോയല്‍ സ്കോര്‍ ഒമ്പതില്‍ നില്‍ക്കെ പുറത്തായതു കിങ്സിന് തുടക്കത്തില്‍ തിരിച്ചടിയായി. എന്നാല്‍ ബാറ്റിങ് ഓഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച ഇര്‍ഫാന്‍ പത്താന്റെ കൂറ്റന്‍ അടിയുടെ പിന്‍ബലത്തില്‍ കിങ്സ് സ്കോര്‍ ഉയര്‍ത്തുകയായിരുന്നു.

എന്നാല്‍ കൊല്‍ക്കത്തയുടെ ദാദ സൗരവ് ഗാംഗുലിയെ ചേഞ്ച് ബൗളറായി ക്കൊണ്ടുവന്ന മക്കല്ലത്തിന്റെ നീക്കം പഞ്ചാബിന്റെ നട്ടെല്ലൊടിച്ചു. ആദ്യ ഓവറില്‍ തന്നെ ഗാംഗുലി ഇര്‍ഫാനെയും (32) ബൊപ്പാരയെയും (15) തിരിച്ചയച്ചു. പിന്നീട് യുവരാജ് സിങ്-കുമാര്‍ സംഗക്കാര സഖ്യം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് നിര്‍ണായകമായത്. വ്യക്തിഗത സ്കോര്‍ 26ല്‍ നില്ക്കെ സംഗക്കാര റണ്ണൗട്ട്‌ ആയി . യുവരാജ് (38) ഹെന്‍റിക്വസിന്റെ പന്തില്‍ ശര്‍മക്കു ക്യാച്ചു നല്‍കി പവലിയനിലേക്ക് തിരികെ മടങ്ങി. രണ്ടു വിക്കറ്റുകള്‍ കൂടി നഷ്ടമായെങ്കിലും 19 പന്തുകളില്‍ 31 റണ്‍സ് നേടിയ ജയവര്‍ധനയുടെ മികവിന്റെ പിന്‍ബലത്തിലാണ് പഞ്ചാബ് 158 എന്ന ഭേദപ്പെട്ട് സ്കോര്‍ സ്വന്തമാക്കിയത്.

ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന മുംബൈ ഇന്ത്യന്‍സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരം മഴമൂലം ഒരു ഓവര്‍ പോലും എറിയാനാകാതെ ഉപേക്ഷിച്ചു. ഇരു ടീമുകള്‍ക്കും ഒരോ പോയന്റ് വീതം ലഭിച്ചു.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X