Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍ ജഡേജ ട്വീറ്റുകള്‍ ; ധോണിക്ക് വിലക്ക്

ചെന്നൈ: ഇന്ത്യന്‍ ടീമിലെയും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെയും സഹതാരം രവീന്ദ്ര ജഡേജയെ കളിയാക്കിക്കൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റുകള്‍ ഇറക്കുന്നതിന് ധോണിക്ക് വിലക്ക്. മറ്റാരുമല്ല ജഡേജ തന്നെയാണ് തന്റെ ക്യാപ്റ്റന്‍ ധോണിയോട് ഇനി സര്‍ ജഡേജ പോസ്റ്റുകള്‍ ഇറക്കരുതെന്ന് ആവശ്യപ്പെട്ടത്.

മുംബൈ ഇന്ത്യന്‍സിനെതിരെ മത്സരം ജയിച്ച ശേഷം ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ഇക്കാര്യം പറഞ്ഞത്. തനിക്ക് കുറച്ചുകാലത്തേക്ക് മാത്രമേ സര്‍ ജഡേജ തമാശകള്‍ ഇറക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ എന്നും ആ കാലാവധി കഴിഞ്ഞു എന്നും ധോണി പറഞ്ഞു.

jadeja

രാജസ്ഥാനും കൊച്ചിക്കും വേണ്ടി ഐ പി എല്‍ കളിച്ചിരുന്ന ജഡേജ കഴിഞ്ഞ സീസണിലാണ് ചെന്നൈയിലെത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ പ്ലേ ഓഫില്‍ മൂന്ന് പ്രധാന വിക്കറ്റുകളോടെ ജഡേജ താരമായിരുന്നു. എം എസ് ധോണി തന്റെ ട്വിറ്റര്‍ പേജില്‍ പ്രസിദ്ധീകരിച്ച സര്‍ ജഡേജ തമാശകള്‍ ഓണ്‍ലൈന്‍ ലോകത്ത് വൈറലായി മാറിയിരുന്നു.

'സര്‍ ജഡേജ പിഴവു വരുത്തിയാല്‍ അതൊരു കണ്ടുപിടിത്തമായി പരിണമിക്കും, അത്തരം അനേകം കണ്ടുപിടിത്തങ്ങളാണു നമുക്കു ലഭിക്കുന്നത്, ജഡേജ ഒരിക്കല്‍ ഓടിക്കളിക്കാന്‍ ഒരു മല നിര്‍മിക്കണമെന്ന് ആഗ്രഹിച്ചു; അതാണ് എവറസ്റ്റ്, സര്‍ ജഡേജ ക്യാച്ച് എടുക്കാനായി ഓടാറില്ല, പകരം പന്ത് അദ്ദേഹത്തെ തേടിവരും എന്നൊക്കെയായിരുന്നു ധോണിയുടെ ട്വിറ്റര്‍ പോസ്റ്റുകള്‍.

Story first published: Wednesday, May 22, 2013, 14:56 [IST]
Other articles published on May 22, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+